Published : Jun 14, 2026, 09:09 AM ISTUpdated : Jun 14, 2026, 11:50 PM IST

Malayalam News Live: കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു; ആക്രമിച്ചത് ബന്ധു, സംഭവം പാലക്കാട് നെന്മാറയിൽ

Summary

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പ്രവചിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Police line do not cross

11:50 PM (IST) Jun 14

കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു; ആക്രമിച്ചത് ബന്ധു, സംഭവം പാലക്കാട് നെന്മാറയിൽ

ഉടൻ നെന്മാറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജിത്ത് മരിച്ചു. പോസ്റ്റ്മോർട്ടം നാളെ നടക്കും.

Read Full Story

11:43 PM (IST) Jun 14

ടിഎംസിയിൽ വീണ്ടും ട്വിസ്റ്റ് - വിമതർ മറ്റൊരു പാർട്ടിയിൽ ലയിക്കും, അയോ​ഗ്യത ഒഴിവാക്കാൻ നിർണായക നീക്കം

ടിഎംസി അധ്യക്ഷയായ മമത ബാനർജിയുടെ അനുമതിയില്ലാതെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ വിമതർക്ക് സാധിക്കില്ല. മൂന്നിൽ രണ്ട് എംപിമാർ മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതിനാൽ ഇരുപത് എംപിമാരുടെ അയോ​ഗ്യത ഒഴിവാകും.

Read Full Story

10:56 PM (IST) Jun 14

മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് ബിജെപി

ഇരുവർക്കും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read Full Story

10:38 PM (IST) Jun 14

നീറ്റ് പുനഃപരീക്ഷ - വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ; ഹാൾടിക്കറ്റുകൾ ഡൗൺലോഡാകുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ

ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ലെന്ന് വിദ്യാർത്ഥികൾ. രണ്ട് വെബ്സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

 

Read Full Story

09:57 PM (IST) Jun 14

പ്രൈവറ്റ് ബസ്സിന് മുൻപിൽ സ്കൂട്ടർ വട്ടം വച്ചു, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്‍റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തി പരിക്കേല്പിച്ചു

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത്‌, ഫ്രണ്ട്ഷിപ് ഹൗസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു(38)വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്

Read Full Story

09:17 PM (IST) Jun 14

കോഴിക്കോട് നിന്ന് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളെ വിളിച്ചു; വിളിച്ചത് താനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്

കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു

Read Full Story

09:11 PM (IST) Jun 14

ആദ്യം തൂങ്ങി, പക്ഷേ കയർ പൊട്ടിയതുകൊണ്ട് മരിച്ചില്ല, പിന്നാലെ വിഷം കഴിച്ചു, അതും പാളി; പെണ്‍സുഹൃത്തിനെ മർദിച്ച യുവാവ് പിടിയിൽ

മഹാരാഷ്ട്രയിലെ പാൽഘർ നഗരത്തിൽ പകൽവെളിച്ചത്തിൽ കളക്ടറേറ്റ് ജീവനക്കാരിയായ 27-കാരിക്ക് നേരെ ആയുധം ഉപയോഗിച്ച് ക്രൂരമായ ആക്രമണം

Read Full Story

09:00 PM (IST) Jun 14

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; മാപ്പ് പറയേണ്ടത് വിസിമാരല്ല, മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത് - രാജീവ് ചന്ദ്രശേഖർ

മാപ്പ് പറയേണ്ടത് വിസിമാരല്ലെന്നും മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സതീശന്റേത് രാഷ്ട്രീയ കാപട്യമാണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.

Read Full Story

08:10 PM (IST) Jun 14

ആരോ​ഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്, സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു; കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി

കോൺഗ്രസ് നേതാവ് പിസി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസ്. നിപയുമായി ബന്ധപ്പെട്ട വാർത്തക്ക് താഴെയായിരുന്നു കമന്റ്.

 

Read Full Story

07:52 PM (IST) Jun 14

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ, 'മൂന്നാം ടേം പ്രതീക്ഷിച്ചിരുന്നു'

മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

Read Full Story

07:14 PM (IST) Jun 14

മഴ തുടരുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ അവധി പ്രതീക്ഷിക്കണ്ട! ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല, 17 വരെ മാനം തെളിഞ്ഞു തന്നെ

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ടോടെ മഴ തുടരും. നാളെ മുതൽ മഴയുടെ ശക്തി കുറയും. ഈ മാസം 17 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.കളക്ടർമാരുടെ പേജുകളിൽ നാളെ അവധിയുണ്ടോ എന്ന് കമന്‍റിട്ട് ചോദിക്കുന്നവർ, അവധി പ്രതീക്ഷിക്കണ്ട

Read Full Story

07:14 PM (IST) Jun 14

അപകടം നടന്നയുടനെ കടന്നുകളഞ്ഞു, പൊലിഞ്ഞത് യുവാവിന്‍റെ ജീവന്‍; ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ ചെന്ന് കസ്റ്റഡിലെടുത്ത് പൊലീസ്

ലോറി തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു

Read Full Story

07:03 PM (IST) Jun 14

ക്യാനുകളിൽ പെട്രോൾ-ഡീസൽ നൽകരുതെന്ന ഉത്തരവ്; കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി; സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം

കോൺഗ്രസ് ഭവന പദ്ധതി ഉടൻ തുടങ്ങുമെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. നടപടികളുമായി പാർട്ടി മുന്നോട്ടു പോകുന്നു. വയനാട് ജില്ലയിലെ ഷിഗല്ല നിയന്ത്രണവിധേയമാണെന്നും മന്ത്രി വിശദമാക്കി.

Read Full Story

06:47 PM (IST) Jun 14

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത, തലയ്ക്ക് ഗുരുതര പരുക്ക്; അന്വേഷണം ഊർജിതമാക്കി പൊലീസ്

പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര സ്വദേശി ജിജോ (ജോൺ, 53)യുടെ തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Read Full Story

06:45 PM (IST) Jun 14

അവസാന നിമിഷം ഇറാന്‍റെ കടുത്ത മുന്നറിയിപ്പ്, 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല, ലബനൻ ആക്രമണത്തിൽ പ്രതിഷേധം, ചർച്ച മുന്നോട്ടുപോകില്ല

ലബനനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നീക്കം. അമേരിക്കക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നാണ് ഇറാൻ വാദം

Read Full Story

06:28 PM (IST) Jun 14

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടന, പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് പറയുമോ?; വി മുരളീധരൻ എംഎൽഎ

വിസിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ ആർ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു.

Read Full Story

06:05 PM (IST) Jun 14

വച്ചുപ്പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, 'വിസിമാർ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം'

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ മുഖ്യമന്ത്രിക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്. ഇത് അക്കാദമിക നിഷ്പക്ഷതയുടെ ലംഘനമാണെന്നും വിസിമാർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Read Full Story

05:24 PM (IST) Jun 14

കത്ത് പുറത്ത്, ജ്യോതിഷ പഠനത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ആവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല; 'സ്വാഭാവിക നടപടി"

സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല. നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്നുള്ള സ്വാഭാവിക നടപടിയെന്ന് വിശദീകരണം

Read Full Story

05:20 PM (IST) Jun 14

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന

ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല ന‍ട തുറന്നിരിക്കുകയാണ്.

Read Full Story

04:50 PM (IST) Jun 14

​​വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് പരാക്രമം, പൊലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; യുവാവ് പിടിയിൽ

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വളരെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോകും വഴി ഇയാൾ ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Full Story

04:46 PM (IST) Jun 14

ടൈല്‍ കട്ടിംഗ് മെഷീന്‍ തെന്നിമാറി ഇരു കാലിലും ഗുരുതരമായി മുറിവേറ്റു, ചികിത്സയിലിരിക്കെ തൊഴിലാളിക്ക് ദാരുണാന്ത്യം

ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

Read Full Story

04:27 PM (IST) Jun 14

'അച്ഛൻ മരിച്ചത് ഭർത്താവിന്‍റെ നിരന്തര പീഡനം കാരണം', പരാതി നല്‍കി യുവതി; ജീവൻ നഷ്ടമായത് മനോവിഷമം കൊണ്ടെന്ന് ആരോപണം

താമരശ്ശേരിയില്‍ വിമുക്തഭടന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി മകള്‍

Read Full Story

04:17 PM (IST) Jun 14

പൊടുന്നനെ എഞ്ചിൻ തകരാർ, ഇന്ത്യയുടെ എംഎസ്‍വി വിരാട് ആഴക്കടലിൽ മുങ്ങിത്താഴവെ രക്ഷയായി അമേരിക്കൻ നേവിയുടെ അറിയിപ്പ്; 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് മുങ്ങിയ എംഎസ്‍വി വിരാട് 1 എന്ന പായ്ക്കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി. അമേരിക്കൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും പങ്കാളികളായി. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു

Read Full Story

03:39 PM (IST) Jun 14

'ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു', അതുകൊണ്ടാണ് മാറ്റിയതെന്ന് മന്ത്രി, 'നിപ ഫലം ഉച്ചക്ക് വന്നിട്ടും അറിയിച്ചില്ല'; വിവാദങ്ങളിൽ രൂക്ഷ മറുപടി

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ ഫലം ഉച്ചയ്ക്ക് വന്നിട്ടും മുൻ ഡിഎച്ച്എസ് ഡോ. റീന അത് അറിയിച്ചില്ലെന്നും, വകുപ്പിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് അവരെ മാറ്റിയതെന്നും മന്ത്രി തുറന്നടിച്ചു

Read Full Story

03:25 PM (IST) Jun 14

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വര്‍ണ ഉരുപ്പടി മോഷ്ടിച്ചു, പിടിക്കപ്പെടുമെന്നായപ്പോൾ ഒത്തുതീർപ്പിനും ശ്രമം; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റില്‍

ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടിടി വിനോദന്‍ അറസ്റ്റില്‍

Read Full Story

03:13 PM (IST) Jun 14

നിപ രോഗി വെന്റിലേറ്ററിൽ, റെംഡിസിവിർ ഡോസ് നൽകി; സമ്പർക്കപ്പട്ടികയിലെ പരിശോധനാ ഫലം നെഗറ്റീവ്; സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് 3 മരണമെന്നും മന്ത്രി

കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗി വെന്റിലേറ്ററിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തെന്നും മുരളീധരൻ വ്യക്തമാക്കി

Read Full Story

02:18 PM (IST) Jun 14

അമിത് ഷാ നിർദ്ദേശിച്ചു, അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും, പഠനം നടത്തി പരിഹാര നടപടികൾ ശുപാർശ ചെയ്യും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം, അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റങ്ങൾ പഠിക്കാൻ ഉന്നതതല സമിതി നേരിട്ട് സന്ദർശനം നടത്തും. നിയമവിരുദ്ധ കുടിയേറ്റം ഉൾപ്പെടെയുള്ള കാരണങ്ങൾ പരിശോധിച്ച് സമിതി പരിഹാര നടപടികൾ ശുപാർശ ചെയ്യും

Read Full Story

01:45 PM (IST) Jun 14

അമേരിക്കൻ നാവിക സേന ഇന്ത്യക്ക് നിർണായക വിവരം കൈമാറി, ഒമാൻ തീരത്ത് 14 ഇന്ത്യാക്കരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നു; രക്ഷപ്പെടുത്താൻ പരിശ്രമം

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരുമായി സഞ്ചരിച്ച ഒരു പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കൻ നാവികസേന നൽകിയ വിവരത്തെ തുടർന്ന് ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

Read Full Story

11:15 AM (IST) Jun 14

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മലപ്പുറം എ ആർ നഗർ സ്വദേശി അമീറിന് വേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി. കാരിയറായ സൽമാൻ സാലിഹ് സുഹൃത്തുക്കൾക്കൊപ്പം സ്വർണം പങ്കിട്ടെടുത്തതറിഞ്ഞ അമീർ, സൽമാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. സ്വർണത്തിൽ കുറച്ച് ഭാഗം അമീറിന് നൽകിയതായും സൽമാന്‍ പൊലീസിന് മൊഴി നല്‍കി.

Read Full Story

09:12 AM (IST) Jun 14

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓർഡിനറി കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും.

Read Full Story

09:12 AM (IST) Jun 14

പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വ. പി ദീപ്തി

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം പി ദീപ്തിയുടെ രാജി ആണ് സിപിഐ ചോദിച്ചു വാങ്ങിയത്. ഒന്നുകിൽ പ്ലീഡർ സ്ഥാനം രാജി വെക്കണം അല്ലെങ്കിൽ പാർട്ടി പുറത്താക്കും എന്ന കടുത്ത നിലപാട് സിപിഐ സ്വീകരിച്ചു. പിന്നാലെ ദീപ്തി രാജി കത്ത് നൽകി.

Read Full Story

09:12 AM (IST) Jun 14

ശബരിമല യുവതീപ്രവേശ ദിവസം തന്നെയും എഡിജിപിയെയും മാറ്റിനിർത്തി: എ പത്മകുമാര്‍

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമാണ് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ.

Read Full Story

09:10 AM (IST) Jun 14

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം പി ദീപ്തിയുടെ രാജി ആണ് സിപിഐ ചോദിച്ചു വാങ്ങിയത്. ഒന്നുകിൽ പ്ലീഡർ സ്ഥാനം രാജി വെക്കണം അല്ലെങ്കിൽ പാർട്ടി പുറത്താക്കും എന്ന കടുത്ത നിലപാട് സിപിഐ സ്വീകരിച്ചു. പിന്നാലെ ദീപ്തി രാജി കത്ത് നൽകി.

Read Full Story

09:09 AM (IST) Jun 14

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.


More Trending News