സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല. നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്നുള്ള സ്വാഭാവിക നടപടിയെന്ന് വിശദീകരണം

കോഴിക്കോട്: ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂട്ടിയിണക്കി സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല. പിന്നാക്ക സമുദായ ക്ഷേമ നിയമസഭാ സമിതിയുടെ നിർദേശപ്രകാരമാണ് സർവകലാശാലയുടെ ഈ നടപടി. പണിക്കർ സർവീസ് സൊസൈറ്റിയാണ് നിയമസഭാ സമിതിക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്. വിഷയം അക്കാദമിക സമിതിയുടെ പരിഗണനയ്ക്ക് വിട്ടുകൊണ്ട് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, ഇത് നിയമസഭാ സമിതിയുടെ ശുപാർശയിൽമേൽ ഉണ്ടായ സ്വാഭാവികമായ ഭരണപരമായ നടപടിക്രമം മാത്രമാണെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player