തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം പി ദീപ്തിയുടെ രാജി ആണ് സിപിഐ ചോദിച്ചു വാങ്ങിയത്. ഒന്നുകിൽ പ്ലീഡർ സ്ഥാനം രാജി വെക്കണം അല്ലെങ്കിൽ പാർട്ടി പുറത്താക്കും എന്ന കടുത്ത നിലപാട് സിപിഐ സ്വീകരിച്ചു.

തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം പി ദീപ്തിയുടെ രാജി ആണ് സിപിഐ ചോദിച്ചു വാങ്ങിയത്. ഒന്നുകിൽ പ്ലീഡർ സ്ഥാനം രാജി വെക്കണം അല്ലെങ്കിൽ പാർട്ടി പുറത്താക്കും എന്ന കടുത്ത നിലപാട് സിപിഐ സ്വീകരിച്ചു. പിന്നാലെ ദീപ്തി രാജി കത്ത് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വ. പി ദീപ്തി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പ്ലീഡർ സ്ഥാനത്തേക്ക് ഇല്ലെന്നാണ് ദീപ്തി അറിയിക്കുന്നത്. സിപിഐയിൽ നിന്ന് നേരത്തെ രാജി വെച്ചിരുന്നു. അത് ഈ കാരണത്താൽ അല്ലെന്നും ദീപ്തി പറയുന്നു. സാമുദായിക പരിഗണന നൽകിയാവാം തന്നെ പ്ലീഡർ ആക്കിയത്. നേരത്തെ ആന്റണി മന്ത്രി സഭയിലും താൻ പ്ലീഡർ ആയിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു.