മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തൃശൂര്‍: മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശുരില്‍ ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നായിരുന്നു പൊതു കേരളത്തിന്‍റെ ബോധം. പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ട്. ജനക്കൂട്ടത്തിന്‍റെ ചിന്താഗതിയിലേക്ക് പാർട്ടി മാറി. പാർട്ടി എന്നത് വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ല, അതിലെ ഉള്ളടക്കമാണ് പ്രസക്തം എന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടാതെ, പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം കൃത്യമായി കൈകാര്യം ചെയ്യണമെന്നും അതാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, നമ്മൾ നേരിടുന്ന പരിമിതികളെയും കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ ആക്രമണത്തെയും ജനങ്ങളിലേക്ക് പൊതുബോധമായി എത്തിക്കാൻ കഴിഞ്ഞില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അവരെല്ലാം ആർഎസ്എസ് പ്രവർത്തകരായി മാറിയെന്നും പാഠ്യപദ്ധതിയിലെ ഹിന്ദുവൽക്കരണമാണ് അവരുടെ ലക്ഷ്യം. പഴയ സർക്കാർ കാലത്ത് വലിയ പോരാട്ടം നടത്തി, പക്ഷെ സതീശന് കീഴടങ്ങേണ്ടി വന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

YouTube video player