Published : May 17, 2025, 09:42 AM IST

Malayalam News Live: പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്

Summary

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മലബാറിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറ‌ഞ്ച് അലെർട്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

Malayalam News Live: പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്

12:13 AM (IST) May 18

പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്

ഉച്ച കഴിഞ്ഞ് ദിഗ്വാർ മേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. 

കൂടുതൽ വായിക്കൂ

11:19 PM (IST) May 17

ഓടുന്ന ബസിനുള്ളിൽ കണ്ടക്ടറെ ഫോർക്കുകൊണ്ട് ആക്രമിച്ച് സ്വകാര്യ ബസ് ഡ്രൈവർ

നാളുകളായി നീണ്ടു നിന്ന വ്യക്തിവിരോധത്തെ തുടർന്നായിരുന്നു ആക്രണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ വിനോജും വധശ്രമകേസിലെ പ്രതിയാണ്

കൂടുതൽ വായിക്കൂ

11:12 PM (IST) May 17

ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള സംഘങ്ങളെയും പ്രഖ്യാപിച്ച് കേന്ദ്രം: കോൺഗ്രസ് ഒഴിവാക്കിയവർ പട്ടികയിൽ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഇന്ത്യൻ നിലപാട് വിശദീകരിക്കാനുള്ളവരുടെ സംഘത്തിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത് ആനന്ദ് ശർമ്മയെ മാത്രം

കൂടുതൽ വായിക്കൂ

11:01 PM (IST) May 17

നാല് വയസുകാരൻ കിണറ്റിൽ വീണു, രക്ഷിച്ച് പുറത്തെടുത്തപ്പോൾ നിർണായക മൊഴി; അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു

നാല് വയസുകാരനെ കിണറ്റിൽ തള്ളിയിട്ട 

കൂടുതൽ വായിക്കൂ

10:46 PM (IST) May 17

ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, വിമാനത്തിനകത്ത് യാത്രക്കാര്‍ കാത്തിരുന്നത് ഒരു മണിക്കൂർ

വെള്ളിയാഴ്ച ദോഹയിൽ നിന്നും പുറപ്പെടാനിരുന്ന വിമാനമാണ് ബോർഡിങ് കഴിഞ്ഞ് റദ്ദാക്കിയത്
 

കൂടുതൽ വായിക്കൂ

10:27 PM (IST) May 17

ഭൂചലനമെന്ന് നാട്ടുകാർ, ആശങ്ക; കോഴിക്കോട് കായക്കൊടിയിൽ പരിഭ്രാന്തരായി ജനം; പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്

കോഴിക്കോട് കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരുടെ പരാതി

കൂടുതൽ വായിക്കൂ

10:24 PM (IST) May 17

കാളികാവിലെ ആളെക്കൊല്ലി കടുവ അവിടെത്തന്നെയുണ്ട്, ഗഫൂറിനെ കൊലപ്പെടുത്തിയ സ്ഥലത്ത്; ദൃശ്യങ്ങൾ ക്യാമറയിൽ കിട്ടി

ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

കൂടുതൽ വായിക്കൂ

10:08 PM (IST) May 17

ഐജിമാരുടെ എതിർപ്പിൽ വഴങ്ങി സർക്കാർ; അജിത് കുമാറടക്കം ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്ത്

സംസ്ഥാനത്തെ ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്തുമായി സർക്കാർ

കൂടുതൽ വായിക്കൂ

09:43 PM (IST) May 17

'പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത് ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിന് ശേഷം'; രാഹുൽ ഗാന്ധിക്ക് മറുപടി

ഇന്ത്യൻ നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ആരോപണം. 

കൂടുതൽ വായിക്കൂ

09:23 PM (IST) May 17

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കടുത്ത നടപടി; തുറമുഖങ്ങൾ വഴി ഇന്ത്യയിലേക്ക് ഇറക്കുമതിക്ക് നിയന്ത്രണം

ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി നടത്തുന്ന എല്ലാ ഇറക്കുമതിക്കും ഇന്ത്യ നിയന്ത്രണം ഏ‍ർപ്പെടുത്തി

കൂടുതൽ വായിക്കൂ

08:59 PM (IST) May 17

'പാർട്ടിയാണ് അം​ഗങ്ങളെ തീരുമാനിക്കേണ്ടത്': സർവകക്ഷിസംഘത്തിലേക്കുള്ള ക്ഷണം നിരാകരിച്ച് സൽമാൻ ഖുർഷിദ്

സർവകക്ഷി സംഘത്തിലേക്കുള്ള ക്ഷണം നിരാകരിച്ച് കോൺ​ഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്.

കൂടുതൽ വായിക്കൂ

08:30 PM (IST) May 17

ബിജെപിയുടെ തിരം​ഗായാത്രയിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; മാതൃഭൂമി മുൻ ലേഖകന് പരിക്ക്, ആശുപത്രിയിൽ

മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം. 

കൂടുതൽ വായിക്കൂ

07:51 PM (IST) May 17

ശാന്തിക്കാരനായി എത്തിയത് വിഷുവിനും മെയ് 15നും മാത്രം, 2 ദിവസവും ഒപ്പിച്ചു, തിരുവാഭരണ മാല കണ്ണി അടർത്തി വിറ്റു

എരമല്ലൂർ, ചാവടി എന്നിവിടങ്ങളിലെ ജുവലറിയിൽ പ്രതി വില്പന നടത്തിയ സ്വർണം പൊലീസ് കണ്ടെടുത്തു

കൂടുതൽ വായിക്കൂ

07:45 PM (IST) May 17

വിവരം നൽകിയത് സൈന്യം, പിന്നാലെ നടപടി: പാകിസ്ഥാനികൾക്ക് വാട്‌സ്ആപ്പിനായി ഇന്ത്യൻ ഫോൺ നമ്പർ നൽകിയ 7 പേർ പിടിയിൽ

പാകിസ്ഥാനികൾക്ക് വാട്‌സ്ആപ്പിനായി ഇന്ത്യൻ ഫോൺ നമ്പർ നൽകി സഹായിച്ച ഏഴ് പേർ പിടിയിൽ

കൂടുതൽ വായിക്കൂ

07:17 PM (IST) May 17

'കൂടെയുണ്ടായിരുന്നവർക്ക് ഒരു പോറൽപോലുമില്ല, എന്റെ മകള്‍ക്ക് മാത്രം എന്ത് സംഭവിച്ചു?'; കണ്ണീരോടെ നിഷ്മയുടെ അമ്മ

സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ജില്ല ഭരണകൂടം. 

കൂടുതൽ വായിക്കൂ

06:34 PM (IST) May 17

ഗ‍ർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു; സംഭവം കണ്ണൂരിൽ

ഗർഭിണിയായ ഭാര്യക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്, സ്റ്റൂൾ തെന്നി വീണതോടെ കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

കൂടുതൽ വായിക്കൂ

06:08 PM (IST) May 17

ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം മുമ്പ് നിർമ്മിച്ച പഴയ കൊച്ചിൻ പാലം ഓർമ്മയിലേക്ക്; പൊളിച്ചു നീക്കാൻ തീരുമാനം

ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചുനീക്കാൻ ഉത്തരവ്

കൂടുതൽ വായിക്കൂ

05:59 PM (IST) May 17

ഷാരൂഖിന്റെ കിംഗിൽ റാണി മുഖർജിയും എത്തുന്നു; ചിത്രത്തില്‍ വന്‍ താരനിര

ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗിൽ റാണി മുഖർജി ഒരു പ്രധാന വേഷത്തിൽ എത്തുന്നു. 

കൂടുതൽ വായിക്കൂ

05:58 PM (IST) May 17

23 തുർക്കിഷ്, അസർബൈജാൻ യൂണിവേഴ്സിറ്റികളുമായുള്ള ബന്ധം വിച്ഛേദിച്ച് ചണ്ഡീ​ഗഡ് യൂണിവേഴ്സിറ്റി

നേരത്തെ ജെ എൻ യുവും ജാമിയ മിലിയയുമടക്കമുളള യൂണിവേഴ്സിറ്റികളും  തുർക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു.

കൂടുതൽ വായിക്കൂ

05:20 PM (IST) May 17

'ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായി?' ഇന്ത്യൻ നീക്കം പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകരമെന്നും രാഹുൽ ഗാന്ധി

ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യം

കൂടുതൽ വായിക്കൂ

05:17 PM (IST) May 17

കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയത് പാക് അനുകൂലികളെയെന്ന് ബിജെപി, തരൂരിനെ ശുപാര്‍ശ ചെയ്യാത്തതിൽ വിമർശനം

പാക് അനുകൂലികളെയാണ് കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയതെന്നാണ് ബിജെപി വിമർശനം.

കൂടുതൽ വായിക്കൂ

05:10 PM (IST) May 17

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ; 5 ​ദിവസം കസ്റ്റഡിയിൽ; ഇതുവരെ പിടിയിലായത് 8 പേർ

ഇവർ രണ്ട് തവണ പാക്കിസ്ഥാൻ സന്ദർശിച്ചെന്നും പാക് ഹൈ കമ്മീഷനിലെ ഉന്നത ഉദ്യോ​ഗസ്ഥനുമായി നിരന്തരം ബന്ധം പുലർത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

04:55 PM (IST) May 17

'സർക്കാർ വിളിച്ചു, ഞാൻ അഭിമാനത്തോടെ യെസ് പറഞ്ഞു'; ദേശസേവനം പൗരന്മാരുടെ കടമയെന്നും ശശി തരൂർ

ഓപ്പറേഷൻ സിന്ദൂറിലെ വിദേശപര്യടനവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനും സർക്കാരിനും ഇടയിലെന്ന് ശശി തരൂർ

കൂടുതൽ വായിക്കൂ

04:34 PM (IST) May 17

രാജ്യതാത്പര്യത്തിനായി ഒരുമിച്ച്നിൽക്കും,കേന്ദ്രപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം ഡിഎംകെ സ്വീകരി ച്ചു:,കനിമൊഴി

സ്റ്റാലിനും മോദിക്കും മന്ത്രി കിരൺ റിജിജുവിനും വിദേശകാര്യമന്ത്രാലയത്തിനും നന്ദി അറിയിച്ച് പോസ്റ്റ്

കൂടുതൽ വായിക്കൂ

04:30 PM (IST) May 17

മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി; ഇത് ഫിഫ മാച്ച് അല്ല, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിൽ കളിക്കും

നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിൽ അർജൻ്റീന ടീമിൻ്റെ കളി നടക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ

കൂടുതൽ വായിക്കൂ

04:03 PM (IST) May 17

യുവ അഭിഭാഷകയെ മർദിച്ച സംഭവം; 'സ്വഭാവഹത്യക്ക് ശ്രമം, ​ശബ്ദസന്ദേശം പുറത്തുവിട്ടത് താനല്ല'; മർദനമേറ്റ ശ്യാമിലി

തന്നെ കുറ്റക്കാരിയാക്കാൻ അഭിഭാഷകരുടെ ഗ്രൂപ്പില്‍ ശ്രമം നടക്കുന്നുവെന്ന് അഡ്വക്കേറ്റ് ശ്യാമിലി ജസ്റ്റിൻ. സീനിയർ വനിത അഭിഭാഷകരുടെ ഭാ​ഗത്ത് നിന്നുപോലും മോശമായ അഭിപ്രായമുണ്ടായി എന്ന് ശ്യാമിലി പറഞ്ഞു. 

കൂടുതൽ വായിക്കൂ

03:58 PM (IST) May 17

'മെസി കേരളത്തിൽ കളിക്കാനെത്തും, തിയതി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കും'; പ്രതികരിച്ച് ആൻ്റോ അ​ഗസ്റ്റിൻ

റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആയിട്ട് കരാർ വച്ചിരിക്കുന്നത്. അതിന്റെ പ്രോസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. 

കൂടുതൽ വായിക്കൂ

03:45 PM (IST) May 17

‘കൈവെച്ചത് ആരെന്നുചോദിച്ചാൽ പറയണം 65 വയസ്സുള്ളൊരു കെളവനാന്ന്’:'ആസാദിയില്‍' ഞെട്ടിക്കാൻ ലാൽ

റിട്ടയേർഡ് പാർട്ടി ഗുണ്ടയായ സത്യൻ, ഉറ്റവരെ രക്ഷിക്കാനായി ഒരു അസാധാരണ ദൗത്യം ഏറ്റെടുക്കുന്നു. ജയിൽ-ഹോസ്പിറ്റൽ ബ്രേക്ക് ത്രില്ലറായ ആസാദിയിൽ ലാൽ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുന്നു.

കൂടുതൽ വായിക്കൂ

03:17 PM (IST) May 17

പ്രധാനമന്ത്രി മോദി 29ന് വീണ്ടും ബീഹാറിലേക്ക്; 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും പങ്കെടുക്കും

പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. 

കൂടുതൽ വായിക്കൂ

03:08 PM (IST) May 17

ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ; ഇന്ത്യൻ സംഘം യാത്ര തിരിച്ചു

സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ വിവിധ ലോക നേതാക്കൾ പങ്കെടുക്കുന്നുണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​ഡി വാ​​​​ൻ​​​​സും സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കും.

കൂടുതൽ വായിക്കൂ

02:43 PM (IST) May 17

വനത്തിന്റെ നി​ഗൂഢതകളിലേക്ക് ഒരുയാത്ര; അസ്കർ അലി ചിത്രം 'സംഭവം അദ്ധ്യായം ഒന്നി'ന് തുടക്കം

അസ്കര്‍ അലി നായകനായി എത്തുന്ന ചിത്രം. 

കൂടുതൽ വായിക്കൂ

02:19 PM (IST) May 17

ന്യൂനമർദ്ദ സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴ, ജാഗ്രത നിർദ്ദേശം

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന്  മുകളിലായി മെയ് 21ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ്  22ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. 

കൂടുതൽ വായിക്കൂ

02:15 PM (IST) May 17

പാകിസ്ഥാന് തിരിച്ചടിയായി ഇന്ത്യൻ നീക്കം, കനാലുകൾ നവീകരിച്ച് സംഭരണ ശേഷി കൂട്ടും 

ജലമൊഴുക്ക് കുറഞ്ഞതോടെ പാകിസ്ഥാനിലെ പഞ്ചാബ്,സിന്ധ് പ്രവിശ്യകൾ വരൾച്ചാ ഭീഷണിയിലാണ്

കൂടുതൽ വായിക്കൂ

02:14 PM (IST) May 17

സൈജു കുറുപ്പിനൊപ്പം അജു വർഗ്ഗീസും; എം എ നിഷാദിന്റെ 'ലർക്ക്' ഷൂട്ടിം​ഗ് പൂർത്തിയായി

ക്ലീൻ എൻ്റർടൈനറായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

01:48 PM (IST) May 17

സാവന്‍റെ ശരീരത്തിൽ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാധ; ഈ വർഷം സംസ്ഥാനത്ത് മരിച്ചത് 4 കുട്ടികള്‍

ഏറ്റവും വേദനയേറിയ അവസ്ഥയാണ് പേവിഷബാധ. പേവിഷബാധയേറ്റ് ഈ വർഷം മാത്രം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങൾ.

കൂടുതൽ വായിക്കൂ

01:41 PM (IST) May 17

ഐടി കമ്പനി മാനേജരെ ഒരാഴ്ചയായി കാണാനില്ല, കാർ അഴുക്കുചാലിനടുത്ത്; ജീവനൊടുക്കിയെന്ന് കരുതി, പക്ഷേ ട്വിസ്റ്റ്!

സംശയാസ്പദ സാഹചര്യത്തിൽ ഒരു കാർ കനാലിന് സമീപത്ത് കിടക്കുന്നുവെന്ന വിവരം കിട്ടിയാണ് പൊലീസ് എത്തിയത്. പരിശോധനയിൽ വാഹനം കാണാതായ ടെക്കിയുടേതാണെന്ന് തിരിച്ചറിഞ്ഞു. 

കൂടുതൽ വായിക്കൂ

01:39 PM (IST) May 17

ഇന്ത്യക്കാർക്ക് അടക്കം ഇരുട്ടടി, ട്രംപിന്റെ പുതിയ നീക്കം; അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി

25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്

കൂടുതൽ വായിക്കൂ

01:37 PM (IST) May 17

ഓപ്പറേഷൻ സിന്ദൂറിലെ മിന്നും താരം; പാകിസ്ഥാനിൽ അർധരാത്രി സൂര്യനുദിപ്പിച്ച ഇന്ത്യയുടെ 'ബ്രഹ്മാസ്ത്ര'ത്തിന്‍റെ കഥ

1995 ലാണ് ബ്രഹ്മോസും തിരുവനന്തപുരത്ത് പിറവിയെടുക്കുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യയെ രാജ്യത്തിന്റെ പ്രതിരോധത്തിന് ഉപയോഗിക്കുന്നതിനുള്ള പരിശ്രമം അതിനും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. 

കൂടുതൽ വായിക്കൂ

01:29 PM (IST) May 17

അമീറിന്റെ യാത്ര രണ്ടാം വാരത്തിൽ; പ്രേക്ഷക- നിരൂപക പ്രശംസയുടെ 'സർക്കീട്ട്' മുന്നോട്ട്

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായ ചിത്രം കൂടിയാണ് സർക്കീട്ട്.

കൂടുതൽ വായിക്കൂ

01:22 PM (IST) May 17

എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലൻസ് കേദാർനാഥിന് സമീപം ഇടിച്ചിറക്കി

ഹെലികോപ്റ്ററിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനാലാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിശദീകരണം

കൂടുതൽ വായിക്കൂ

More Trending News