നാളുകളായി നീണ്ടു നിന്ന വ്യക്തിവിരോധത്തെ തുടർന്നായിരുന്നു ആക്രണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ വിനോജും വധശ്രമകേസിലെ പ്രതിയാണ്
കിഴക്കേക്കോട്ട:തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ബസിൽ കത്തിക്കുത്ത്. മദ്യലഹരിയിൽ എത്തിയ മറ്റൊരു ബസ് ഡ്രൈവർ ആണ് കണ്ടക്ടറെ ഫോർക്ക് കൊണ്ട് തുരുതുരാ കുത്തിയത്. ലഹരിക്ക് അടിമയായ ബാബുരാജിനെ വാഹനമോടിക്കാൻ അനുവദിക്കാത്തതാണ് പ്രകോപനമെന്ന് പൊലീസ്. കിഴക്കേകോട്ടയിൽ വച്ചാണ് കഴിഞ്ഞ ദിവസം കണ്ടക്ടർ വിനോജിനെ ബസ്സിൽ കയറി ഡ്രൈവർ ബാബുരാജ് കുത്തിയത്. നാളുകളായി നീണ്ടു നിന്ന വ്യക്തിവിരോധത്തെ തുടർന്നായിരുന്നു ആക്രണമെന്ന് പൊലീസ് പറയുന്നത്.പരിക്കേറ്റ വിനോജും വധശ്രമകേസിലെ പ്രതിയാണ്.
കണ്ടക്ടർ സീറ്റിലിരിക്കുകയായിരുന്ന വിനോജിനെ ഫോർക്ക് ഉപയോഗിച്ചാണ് ഡ്രൈവർ ബാബു രാജ് കുത്തിയത്. ആവർത്തിച്ച് ആവർത്തിച്ച് കുത്തുകയായിരുന്നു. വിവിരമറിഞ്ഞെത്തിയ പൊലീസാണ് വിനോജിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ബാബുരാജ് ഒരു ബസിന് മുന്നിലേക്ക് മുഖമടച്ച് വീണ് പരിക്കേറ്റ് ബാബുരാജ് ചികിത്സയിലാണ്. ബാബുരാജും മറ്റൊരു സ്വകാര്യ ബസ് ഡ്രൈവറാണ്. ബാജുരാജ് ഓടിക്കുന്ന ബസ്സിൻെറ പിന്നിൽ വിനോജ് കണ്ടക്റായി ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ ബസ്സ് ഇടിച്ചിരുന്നു. ഉണ്ണികൃഷ്ണൻ ബസിൽ ഡ്രൈവറായി ജോലിക്ക് കയറാനുള്ള ബാബു രാജ് ശ്രമിച്ചുവെങ്കിലും മദ്യപാനിയാണെന്ന് പറഞ്ഞു വിനോജ് തടഞ്ഞതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസമായി ബാബുരാജ് ആയുധവുമായി നടക്കുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്. കുത്തുകൊണ്ട വിനോജും മുമ്പും കേസിൽ പ്രതിയാണ്. ഒരു ചെറുപ്പക്കാരനെ തലക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചതിന് റിമാൻഡിൽ കഴിഞ്ഞിരുന്ന വിനോജ് പുറത്തിറങ്ങിയപ്പോള്‍ ബസ് ജീവനക്കാർ കേക്കുമുറിച്ചാണ് സ്വീകരണം നൽകിയത്. ബേക്കറി ജംഗഷ്നിൽ കഴിഞ്ഞ ദിവസം ഇതേ ബസ്സിലെ മൂന്നു ജീവനക്കാർ മറ്റൊരു യുവാവിനെ ആക്രമിച്ചതിന് ഇപ്പോള്‍ റിമാൻഡിൽ കഴിയുകയാണ്.


