റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആയിട്ട് കരാർ വച്ചിരിക്കുന്നത്. അതിന്റെ പ്രോസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. 

വയനാട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിൽ കളിക്കാനെത്തുമെന്നും തിയതി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിം​ഗ് കമ്പനി എംഡി ആൻ്റോ അ​ഗസ്റ്റിൻ. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ തിയതി അറിയിച്ചാൽ പണം നൽകുമെന്നും ആൻ്റോ പറഞ്ഞു. വയനാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആൻ്റോ അ​ഗസ്റ്റിൻ.

റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്, അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആയിട്ടാണ് കരാർ വച്ചിരിക്കുന്നത്. അതിൻ്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. എഗ്രിമെന്റ് വ്യവസ്ഥകൾ പൂർത്തിയാക്കി വരികയാണ്. അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആണ് ഡേറ്റ് തരേണ്ടത്. അത് ഇതുവരെ ഡേറ്റ് ഫൈനൽ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ. സ്റ്റേഡിയം, ഹോട്ടൽ തുടങ്ങിയ സൗകര്യം വേണം, അത് ചെയ്യണ്ടത് സർക്കാർ ആണ്. അവരത് ഒരുക്കുന്നുവെന്ന് വിശ്വസിക്കുന്നു. മന്ത്രി അബ്ദു റഹ്മാൻ എടുത്ത പ്രയത്നം വളരെ വലുതാണ്. 6 മാസം ആയി കരാർ ഒപ്പിട്ടിട്ട്. 45 ഡേയ്‌സ് ഉള്ളിൽ പണം കൊടുക്കണം എന്നില്ലെന്നും ആന്റോ അ​ഗസ്റ്റിൻ പറഞ്ഞു.

ഷെഡ്യൂൾ തന്നാലേ പണം അടയ്ക്കാൻ പറ്റൂ. ഫിഫ നിലവാരം ഉള്ള സ്റ്റേഡിയം വേണം. അതില്ല എന്നത് പ്രശ്നം ആണ്. കത്ത് കൊടുത്തിട്ടുണ്ട്. അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ഡേറ്റ് ആകുമ്പോഴേക്ക് ഉണ്ടാക്കാം എന്ന് പറഞ്ഞുവെന്നും ആന്റോ പറഞ്ഞു. മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്‌ബോൾ ടീമിന്റ കേരള സന്ദർശനം മുടങ്ങിയതിന് പിന്നാലെ സ്‌പോൺസർമാരായ റിപ്പോർട്ടർ ചാനൽ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി സർക്കാർ രംഗത്ത് വന്നിരുന്നു. വാഗ്ദാനം നൽകിയ പണം നൽകി ടീമിനെ എത്തിക്കേണ്ട ഉത്തരവാദിത്തം സ്‌പോൺസർക്കാണെന്ന് കായിക മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാർ ലംഘനത്തിന് റിപ്പോർട്ടര് ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ  അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നിയമ നടപടി സ്വീകരിക്കും.

മെസി വരുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ പരിഹാരം കാണാനുള്ള തന്ത്രപ്പാടിലാണ്. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം മൊത്തം തുകയുടെ 50 ശതമാനം നൽകണം എന്നാണ് വ്യവസ്ഥ. സമയം നീട്ടി നൽകിയിട്ടും വാക്ക് പാലിക്കാൻ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കഴിയാതെ വന്നതോടെയാണ് അർജന്റീന ടീമിന്റെ കേരളസന്ദർശനം മുടങ്ങിയത്. ഇതോടെയാണ് പണം വാഗ്ദാനം നൽകി മുങ്ങിയ സ്‌പോൺസർക്കെതിരെ സർക്കാർ രംഗത്ത് വന്നത്. എന്നാൽ അത്ര എളുപ്പം സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിനാകില്ല. മെസി വരുമെന്ന് വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചത് കായികമന്ത്രിയാണ്. തൊട്ടുപിറ്റേന്ന്, മെസി വരുന്നത് ഇടതു സർക്കാരിന്റെ അഭിമാനനേട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി ഫേസ് ബുക് പോസ്റ്റുമിട്ടു. സ്‌പോൺസർ പണം നൽകി, മെസിയെ കൊണ്ടുവരുമെന്ന് ഇപ്പോഴും പ്രതീക്ഷയെന്ന് മന്ത്രി പറയുമ്പോഴും ഈ സീസണിൺ അത് നടക്കില്ലെന്ന് അർജന്റീനയുടെ ടൂർ ഷെഡ്യൂൾ വന്നതോടെ വ്യക്തമായി.

കരാര് ലംഘിച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. കരാർ ലംഘനത്തിന് വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും. അര്ജന്റീന ടീമിന്റെ സന്ദർശനം റദ്ദാക്കിയത് സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം സർക്കാരും നിയമനടപടിയിലേക്ക് നീങ്ങും.

ഇന്ത്യക്കാരേ ഈ തെറ്റ് ചെയ്യരുത്, കടുത്ത നടപടി ഉണ്ടാകും; വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവർക്ക് യുഎസ് മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം