നേരത്തെ ജെ എൻ യുവും ജാമിയ മിലിയയുമടക്കമുളള യൂണിവേഴ്സിറ്റികളും തുർക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു.
ദില്ലി: ദേശീയ സുരക്ഷ മുൻനിർത്തി തുർക്കിയിലേയും അസർബൈജാനിലേയും യൂണിവേഴ്സിറ്റികളുമായുളള ബന്ധം വിശ്ചേദിച്ച് ചണ്ഡീഗഡ് യൂണിവേഴ്സിറ്റി. 23 തുർക്കിഷ്, അസർബൈജാൻ യൂണിവേഴ്സിറ്റികളുമായുളള ബന്ധമാണ് വിശ്ചേദിച്ചത്. പാകിസ്ഥാനുളള തുർക്കിയുടേയും അസർബൈജാന്റെയും പിന്തുണയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ ജെ എൻ യുവും ജാമിയ മിലിയയുമടക്കമുളള യൂണിവേഴ്സിറ്റികളും തുർക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു.



