1995 ലാണ് ബ്രഹ്മോസും തിരുവനന്തപുരത്ത് പിറവിയെടുക്കുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യയെ രാജ്യത്തിന്റെ പ്രതിരോധത്തിന് ഉപയോഗിക്കുന്നതിനുള്ള പരിശ്രമം അതിനും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്.
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിൽ മിന്നും താരമായിട്ടുള്ളത് ഏറെക്കുറെ ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ബ്രഹ്മോസാണ്. വളരെ സൂക്ഷ്മവും മാരകവുമായി പാകിസ്ഥാനിലെ ലക്ഷ്യങ്ങളിൽ പ്രയോഗിക്കാനായതിനാൽ ചുറ്റുമുള്ളയിടങ്ങളിലെ അനാവശ്യ നാശം ഒഴിവാക്കാനായി എന്നതാണ് ബ്രഹ്മോസിനെ വ്യത്യസ്തമാക്കുന്നത്. 1995 ലാണ് ബ്രഹ്മോസും തിരുവനന്തപുരത്ത് പിറവിയെടുക്കുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യയെ രാജ്യത്തിന്റെ പ്രതിരോധത്തിന് ഉപയോഗിക്കുന്നതിനുള്ള പരിശ്രമം അതിനും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്.
എതിരാളികൾക്ക് നോക്കി നിന്ന് ദീർഘനിശ്വാസം വിടാൻ പോലും നേരം കിട്ടും മുമ്പേ ഇന്ത്യയുടെ ബ്രഹാമാസ്ത്രം ലക്ഷ്യത്തെ തകർത്തും തരിപ്പണമായിരിക്കും. ശബ്ദത്തിന്റെ രണ്ടര മുതൽ മൂന്നര ഇരട്ടി വേഗത്തിൽ പായുന്നതിനാൽ ലക്ഷ്യത്തേ ഭസ്മാക്കുക അതി മാരകമായിട്ടാകും. ഊർജ്ജതന്ത്രത്തിലെ കൈനറ്റിക്ക് എൻർജി സിദ്ധാന്തമാണ് ഇതിന് സഹായകമാകുന്നത്.
കൈനറ്റിക്ക് എനർജിയുടെ കരുത്ത്
ഒരു വസ്തുവിന് അതിന്റെ ചലനം മൂലം സിദ്ധമാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം. വേഗതയിൽ മാറ്റം വരാത്തിടത്തോളം ഇതിനുശേഷം ഗതികോർജ്ജം സ്ഥിരമായി നിൽക്കുന്നതിനാലാണ് ഈ മാരക പ്രഹരശേഷി കൈവരിക്കുക. ഒരേ പോലെ കരയിൽ നിന്നും കടലിൽ നിന്നും വെള്ളത്തിൽ നിന്നും തൊടുക്കാവുന്ന സൂപ്പർസോണിക്ക് ക്ളാസ് ഇനത്തിലുള്ളതിനാലാണ് ഇതിനെ സമാനതകളില്ലാതാക്കുന്നത്.
ബ്രഹ്മോസ് പിറവിയെടുത്തത് തിരുവനന്തപുരത്ത്
ഇന്ത്യയുടെ ഡിആർ ഡി ഒയും റഷ്യയുടെ മഷിനോസ്ട്രനിയും പങ്കാളികളായ ബ്രഹ്മോസ് പിറവിയെടുത്തത് തിരുവനന്തപുരത്ത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെൽടെക്കിനെ പരിണമിപ്പിച്ചെടുത്ത് ഐ.എസ്.ആർ.ഒയുടെ മികവിൽ പടുത്തുയർത്തിയ ശക്തിസ്തംഭം. ഇന്ത്യയുടെ മിസൈൽമാനായ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റയും പ്രമുഖ ഭൗതിക-ബരിരാകാശ ശാസ്ത്രജ്ഞൻ ഡോക്ടർ ശിവതാണിപിള്ളയുടെയും സ്വപന സന്തതി.
എ പി ജെ അബ്ദുൾ കലാമും ശിവതാണുപിള്ളയും ശില്പികൾ
1983- ബഹിരാകാശ ശാസ്തത്തിന്റെ സാധ്യതകളെ രാജ്യത്തിന്റെ പ്രതിരോധത്തിനായി വിളക്കിചേർക്കാനുള്ള ധിഷണാശാലികളുടെ ചുവടുവയ്പ് സംയോജിത ഗൈഡഡ് മിസൈൽ പദ്ധതിക്ക് തുടക്കമിട്ടു. 90ലെ ഗൾഫ് യുദ്ധം ക്രൂയിസ് മിസൈലുകളുടെ അനിവാര്യതയിലേക്ക് നമ്മെ നയിച്ചു. 1995 ഡിസംമ്പർ 5ന് ഇന്ത്യും റഷ്യയും സംയുക്താമയി കമ്പനി സ്ഥാപിച്ചു. നമ്മുടെ ബ്രഹ്മപുത്ര നദിയും മോസ്കോ നദിയും ചേർന്നപ്പോൾ വന്ന ബ്രമോസിന്റെ കരാർ 1998ൽ ഇന്ത്യക്കായി എ പി ജെ അബ്ദുൾ കാലം ഒപ്പിട്ടു. പിന്നീട് ഇന്ത്യയുടെ റോക്കറ്റിങ്ങ് ചരിത്രത്തിലെ പോലെ കുറെയേറെ കിതപ്പുകൾക്ക് ശേഷം ബ്രമാസ്ത്രം ലക്ഷ്യം കണ്ടു.
2005ൽ നാവികസേന, 2007ൽ കരസേന, ഒടുവിൽ സുഖോയ് തേട്ടിയുടെ ചിറകിലേറി 2019ൽ വായുസേനയും ഈ സൂപ്പർസോണിക്ക് മിസൈലിനെ സ്വീകരിച്ചു. ഇതോടെ തിരുവനന്തപുരത്തെ ബ്രമോസിലേക്ക് 1500 കോടിയുടെ നിക്ഷേപമെത്തി. മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനും പ്രതിരോധ മന്ത്രിയായ എ കെ ആന്റണിയുമൊക്കെ കലവിറയില്ലാതെ പിന്തുണച്ചു. ഹൈദരാബാദിലും പിലാനിയും ഒടുവിലിതാ ലഖ്നോവിലുമായി ഇപ്പോഴിതാ സഹസ്ഥാപനങ്ങൾ. 10 മീറ്ററിലും 5 മിറ്ററിലും വരെ കൃതതയോടെയുള്ള ലക്ഷ്യം, ഒടുവില്‍ ബ്രമോസ് പാകിസ്ഥാനിലേക്ക് ഒരു മീറ്ററിലുള്ള സൂക്ഷമ ലക്ഷ്യത്തോടെ പതിച്ചു. ബ്രമോസിന്റെ ആദ്യ യഥാർത്ഥ യുദ്ധ ലക്ഷ്യ പ്രാപ്തിയായിരുന്നു ഇത്. 200നും 300നും ഇടയ്ക്കുള്ള കിലേഗ്രാം സ്ഫോടക വസ്തു സ്ഥായിയായ ഗതികോർജ്ജത്തിൽ പൊട്ടിതെറിച്ചപ്പോൾ വരുത്തിയത് വൻ നാശമാണ്.



