ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യം

ദില്ലി: ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകര കേന്ദ്രങ്ങൾക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തിൽ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എ സ് ജയശങ്കറിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം. പാക്കിസ്ഥാനെ ഇന്ത്യൻ നീക്കം അറിയിച്ചത് കുറ്റകാരമാണെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ തൻ്റെ ഔദ്യോഗിക ഹാൻഡിലിൽ കുറിച്ചു. എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ വൃത്തങ്ങളും വിശദീകരിക്കുന്നുണ്ട്.

Scroll to load tweet…

YouTube video player