വയനാട് കണിയാമ്പറ്റ പനമരം മേഖലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു

10:52 PM (IST) Dec 17
കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്.തൊട്ടിൽപാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
10:16 PM (IST) Dec 17
ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എതിര്‍സ്വരവുമായി സിപിഎം.വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം
09:44 PM (IST) Dec 17
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റെ നൽകിയ പരാതിയിൽ കേസെടുത്തു.
09:31 PM (IST) Dec 17
കാസർകോട് നഗരത്തിൽ വച്ച് പട്ടാപ്പകൽ യുവാവിനെ തട്ടികൊണ്ടുപോയി. മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയവരെ പിന്നീട് കർണാടകയിലെ ഹാസനിയിൽ പിടികൂടി. ഹനീഫയെ പൊലീസ് പ്രതികളിൽ നിന്ന് മോചിപ്പിച്ചു.
09:16 PM (IST) Dec 17
ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയില്‍ സമീപിച്ചു
07:17 PM (IST) Dec 17
കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി.ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.
07:07 PM (IST) Dec 17
പുതിയ തൊഴിലുറപ്പ് ബില്ലായ വിബി ജി റാംജി ബിൽ ലോക്സഭയിൽ പരിഗണിക്കുന്നു. രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും.
07:02 PM (IST) Dec 17
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ. കോഴിക്കോട് കോർപ്പറേഷനിൽ അടക്കം ആര്‍ജെഡി സ്ഥാനാർഥികളെ കാലുവാരിയാതായി പരാതികളുണ്ടെന്നും എംവി ശ്രേയാംസ്‍കുമാര്‍ ആരോപിച്ചു
06:45 PM (IST) Dec 17
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ.
06:38 PM (IST) Dec 17
ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 530 വിമാനം വൈകിയത് മണിക്കൂറുകള്‍. രാവിലെ 06.05ന് പുറപ്പെടേണ്ട വിമാനവും പകരം ഏർപ്പാടാക്കിയ വിമാനവും മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല.
06:31 PM (IST) Dec 17
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദ്വാരാകല ശിൽപ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്
05:53 PM (IST) Dec 17
അതിജീവിതയെ അഭിമാനിക്കും വിധമുള്ള പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിൽ നൽകിയ പരാതിയിലാണ് കേസെടുക്കുക.
05:31 PM (IST) Dec 17
തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. ജനുവരി 13നാണ് വോട്ടെണ്ണൽ.മൂന്ന് വാർഡുകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
05:18 PM (IST) Dec 17
93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
05:03 PM (IST) Dec 17
കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. വി സി നിയമനത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം
05:02 PM (IST) Dec 17
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെ ക്രിസ്മസ് അവധിക്കുശേഷം സര്‍ക്കാര്‍ അപ്പീൽ നൽകും. അതിനുള്ളിൽ നടപടികള്‍ പൂര്‍ത്തിയാക്കും.
04:47 PM (IST) Dec 17
വയനാട് വൈല്‍ഡ് ലൈവിലെ 112 എന്ന അഞ്ച് വയസ്സുള്ള ആണ്‍കടുവയാണ് ഒരു പ്രദേശത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയത്.
04:40 PM (IST) Dec 17
പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചു.കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്
04:38 PM (IST) Dec 17
തൃശ്ശൂർ ചാലക്കുടിയില്‍ വീടൊഴിയാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് 64കാരൻ ആത്മഹത്യ ചെയ്തു. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്.
04:08 PM (IST) Dec 17
പരാതിയുമായി പോകുന്നത് പാരഡിയെക്കാൾ വലിയ കോമഡിയാണെന്നും പിസി വിഷ്ണുനാഥ് പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
03:48 PM (IST) Dec 17
മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചാണ് സംഭവം. വാഹനത്തിന്റെ ടയർ ഈരിത്തെറിക്കുകയായിരുന്നു.
03:31 PM (IST) Dec 17
പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു. ശബരിമല സന്ദർശനത്തിനായി എത്തിയപ്പോൾ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്ന ഹെലിപ്പാടാണ് ഇത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാട് നിർമിച്ചത്.
03:13 PM (IST) Dec 17
`പോറ്റിയേ കേറ്റിയെ' പാരഡി ഗാനത്തിനെതിരെ പരാതി നല്‍കാന്‍ സിപിഎം. ഈ ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
02:59 PM (IST) Dec 17
തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
02:37 PM (IST) Dec 17
വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസിലറായ ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു.
02:01 PM (IST) Dec 17
ശബരിമലയിൽ കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21മുതൽ ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനാവശ്യമായ പണമില്ലെന്നും അതിനാൽ സ്പോൺസർഷിപ്പ് സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
01:19 PM (IST) Dec 17
കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഈശ്വർ. പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
12:48 PM (IST) Dec 17
സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് വി ഡി സതീശൻ.
11:32 AM (IST) Dec 17
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി
11:03 AM (IST) Dec 17
കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പമ്പുടമയുടെ പരാതി
10:16 AM (IST) Dec 17
ജമാഅതെ ഇസ്ലാമി ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് സിപിഎം നേതാവ് എളമരം കരീം
08:54 AM (IST) Dec 17
കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി
08:30 AM (IST) Dec 17
കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
07:39 AM (IST) Dec 17
സമൂഹമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം
07:17 AM (IST) Dec 17
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
06:18 AM (IST) Dec 17
പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
05:48 AM (IST) Dec 17
കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തിയ സാഹചര്യം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും
05:28 AM (IST) Dec 17
വയനാട് കണിയാമ്പറ്റ പനമരം മേഖലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു. തെർമൽ ഡ്രോൺ ഉപയോഗിച്ച് കടുവയെ കണ്ടെത്തിയ ശേഷം കാടുകയറ്റാൻ ഉള്ള നീക്കം തുടങ്ങും