ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അനു കുമാരി അറിയിച്ചു. വൈകി പ്രഖ്യാപിച്ച അവധി വിദ്യാർത്ഥികളെ കുഴക്കിയിട്ടുണ്ട്. രാത്രി മുഴുവൻ കനത്ത മഴ ഉണ്ടായിട്ടും അവധി പ്രഖ്യാപിച്ചിരുന്നില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാവിലെ വിദ്യാഭ്യാസ മന്ത്രി കളക്ടറുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം ആണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

11:44 PM (IST) Sep 26
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനു പൊലീസ് പിടികൂടി കൊച്ചി കാക്കനാട് 'സഖി' കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് രക്ഷപ്പെട്ടത്
10:44 PM (IST) Sep 26
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അബിൻ വര്‍ക്കിയെ നിയമിക്കുന്നതിനായി സമ്മര്‍ദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നു.
10:05 PM (IST) Sep 26
ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന വൈലത്തൂര്‍ സ്വദേശി ഉസ്മാനും മറ്റൊരാളുമാണ് മരിച്ചത്
09:43 PM (IST) Sep 26
തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ കരയോഗം ഭാരവാഹികള്‍ ഫ്ലക്സ്. നരുവാമൂട് നടുക്കാട് 2299-ാം നമ്പര്‍ ചെരുത്തൂര്‍ക്കോണം വിധ്യാധിരാജ എൻഎസ്എസ് കരയോഗം കാര്യാലയത്തിന് മുന്നിലാണ് ഭാരവാഹികള്‍ ഫ്ലക്സ് സ്ഥാപിച്ചത്
08:34 PM (IST) Sep 26
പാലക്കാട് മങ്കരയിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. ഇന്ന് രാത്രിയോടെ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് 14കാരനെ കണ്ടെത്തിയത്. വീട്ടുകാര്‍ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു
08:27 PM (IST) Sep 26
ഇന്ന് രാവിലെ തടി ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
08:14 PM (IST) Sep 26
ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
07:31 PM (IST) Sep 26
ഓപ്പറേഷൻ നുംഖോറിൽ കാര്‍ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൂവാറ്റുപ്പുഴ സ്വദേശി മാഹിൻ അൻസാരി. ഫേസ് ബുക്ക് മാർക്കറ്റ് പ്ലേയ്സിൽ പരസ്യം കണ്ടാണ് വണ്ടി വാങ്ങിയതെന്നെന്നും വണ്ടി തന്നവരുടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറിയെന്നും മാഹിൻ പറഞ്ഞു.
07:06 PM (IST) Sep 26
കഴിഞ്ഞവർഷം നവംബറിലാണ് ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കർ പ്രൈസ് പുരസ്കാര ജേതാവുമായ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസിന്റെ നിരോധനം ദില്ലി ഹൈക്കോടതി എടുത്തുകളഞ്ഞത്.
06:50 PM (IST) Sep 26
കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ആക്രമണം നടത്തിയത്
06:23 PM (IST) Sep 26
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്
06:08 PM (IST) Sep 26
ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഡോക്ടറായ യുവതിയിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ ഫത്താഹ് പിടിയിൽ. ടെലിഗ്രാമിലൂടെ പാർട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്
05:57 PM (IST) Sep 26
പ്രതി നിരവധി കേസുകളിൽ ഉള്‍പ്പെട്ട ആളാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു.
05:49 PM (IST) Sep 26
സംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഇടുക്കിയിൽ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ടയിൽ വീടിന്‍റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു
04:54 PM (IST) Sep 26
എയിംസിൽ ബിജെപിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും എയിംസ് കേരളത്തിൽ വരണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു
04:36 PM (IST) Sep 26
ബിജെപിയിലെ തർക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ എം വി ഗോവിന്ദൻ എയിംസ് ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വിമർശിച്ചു.
04:13 PM (IST) Sep 26
മോഷണക്കുറ്റം ആരോപിച്ച് ദില്ലിയിൽ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. ഒരു സംഘത്തിനൊപ്പം ചേര്‍ന്ന് ദില്ലി പൊലീസും മര്‍ദിച്ചതായാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
03:54 PM (IST) Sep 26
ലഡാക്ക് സംഘർഷത്തിൽ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്
03:40 PM (IST) Sep 26
തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന നോർത്ത് പറവൂർ അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എസ് എസ് രഞ്ജിത്തിനാണ് പരിക്കേറ്റത്.
03:21 PM (IST) Sep 26
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. 2019 ജൂലൈയിൽ ഇമ്രാൻ ഖാന്‍റെ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി ഓവൽ ഓഫീസിൽ എത്തുന്നത്
03:16 PM (IST) Sep 26
കൊല്ലം പുനലൂരിലെ റബർ തോട്ടത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിച്ച കേസിൽ, പത്ത് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം തിരിച്ചറിയുന്നത് പോലീസിന് വെല്ലുവിളിയായിരിക്കുകയാണ്.
03:19 PM (IST) Sep 26
തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.
02:51 PM (IST) Sep 26
പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോേടതിയിൽ
01:52 PM (IST) Sep 26
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യതയിൽ കേരളം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ശൂന്യ ഇവി കോണ്‍ക്ലേവ് 2025-ൽ സംസാരിക്കവേ, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിൽ 41.9% വും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
01:38 PM (IST) Sep 26
അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച കോടതി വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്.
01:13 PM (IST) Sep 26
ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കവും കൂട്ടക്കുരുതിയും തുടരുന്നതിൽ ആഗോളതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ ലോകരാഷ്ട്രങ്ങളോട് പലസ്തീൻ ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ തന്നെ ഇന്നത്തെ പ്രസംഗം ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്
12:52 PM (IST) Sep 26
സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി പൊലീസ്.
12:45 PM (IST) Sep 26
പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗ് മുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നു. സുഹൃത്ത് ശേഖർ ജ്യോതി ഗോസ്വാമിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
12:07 PM (IST) Sep 26
ഒണിയൻ പ്രേമൻ വധക്കേസിലെ പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിടുകയായിരുന്നു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ കൊല്ലപ്പെട്ട കേസിലാണ് നടപടി.
11:47 AM (IST) Sep 26
കോഴിക്കോട് ചാലിയത്ത് അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ രണ്ട് യുവാക്കള്‍ ആക്രമിച്ചു. ഇന്നലെ രാവിലെ 10.50ഓടെയാണ് സംഭവമുണ്ടായത്.
11:46 AM (IST) Sep 26
പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചാണ് അന്തിമ യാത്രയയപ്പ് നൽകുന്നത്. രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും പങ്കെടുക്കുന്നുണ്ട്.
11:30 AM (IST) Sep 26
ശബരിമല വിഷയത്തിൽ സർക്കാരിനോട് മൂന്ന് പ്രധാന ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സിപിഎമ്മിന്റേത് കപടഭക്തിയാണെന്ന് ആരോപിച്ചു. സിപിഎം എന്ന കപട ഭക്തി പരിവേഷക്കരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്നും സതീശൻ
11:06 AM (IST) Sep 26
പുലർച്ചെ 1.30ഓടെ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പരാതിയിൽ പറയുന്നത്. ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങൾ പൊലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അന്വേഷണം തുടങ്ങി
10:38 AM (IST) Sep 26
കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ അമ്മയ്ക്ക് സുഖമില്ലാത്ത തിനാൽ ആലപ്പുഴ പഴവീട് ഉള്ള വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവിടെ വച്ചാണ് അപകടം ഉണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു.
10:28 AM (IST) Sep 26
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപാധികളോടെ അനുമതി നൽകി. അമേരിക്കൻ നിക്ഷേപകരായ ഓറക്കിൾ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്ന ഈ പുതിയ കരാർ, ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാക്കും
09:14 AM (IST) Sep 26
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം തള്ളി. എയിംസ് കേരളത്തിൽ എവിടെ സ്ഥാപിച്ചാലും മതിയെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ബിജെപി
08:57 AM (IST) Sep 26
ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു. ഇന്ന് രാവിലെ പാലക്കാട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു
08:45 AM (IST) Sep 26
പത്ത് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഇടതുകാലിന് വൈകല്യമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇങ്ങനെ ഒരാളുടെ തിരോധാനം കേരളത്തിൽ റിപ്പോർട്ട് ചെയ്തതായി അറിവില്ല.
08:22 AM (IST) Sep 26
പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
07:49 AM (IST) Sep 26
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു.