ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഡോക്ടറായ യുവതിയിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ ഫത്താഹ് പിടിയിൽ. ടെലിഗ്രാമിലൂടെ പാർട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്

കോഴിക്കോട്: ഓണ്‍ലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും 32 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് മുട്ടഞ്ചേരി സ്വദേശി അബ്ദുൾ ഫത്താഹാണ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെ പാർട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറായ യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്. വ്യാജ വെബ് പോർട്ടലിൽ യുവതിയെ രജിസ്റ്റർ ചെയ്യിച്ചാണ് പ്രതി 32 ലക്ഷം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഹവാല ഇടപാടിനായി ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ നിഗമനം. എറണാകുളം പൊലീസ് രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസിലും പ്രതിയാണ് അബ്ദുൾ ഫത്താഹ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് ഇയാൾ പുതിയ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് സിറ്റി ക്രൈം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത 95 ലക്ഷം രൂപ നഷ്ടപ്പെട്ട ഓണ്‍ലൈൻ തട്ടിപ്പ് കേസിലും അബ്ദുൾ ഫത്താഹിന് പങ്കുണ്ടെന്നാണ് സംശയം.

YouTube video player