ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന വൈലത്തൂര്‍ സ്വദേശി ഉസ്മാനും മറ്റൊരാളുമാണ് മരിച്ചത്
മലപ്പുറം: ദേശീയപാതയിൽ മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ ഇന്ന് രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് പരുക്കേറ്റു. വൈലത്തൂര്‍ സ്വദേശി ഉസ്മാനും മറ്റൊരാളുമാണ് എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.



