തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.
കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ പുലിയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
Add Asianetnews as a Preferred Source




