പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചാണ് അന്തിമ യാത്രയയപ്പ് നൽകുന്നത്. രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും പങ്കെടുക്കുന്നുണ്ട്.
ദില്ലി: ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം മിഗ് 21വിമാനങ്ങൾ സേനയിൽ നിന്ന് വിടപറയുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ മിഗ് 21വിമാനങ്ങൾക്ക് യാത്രയയപ്പ് നൽകി. പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചാണ് അന്തിമ യാത്രയയപ്പ് നൽകുന്നത്. വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയുമാണ് വിമാനങ്ങൾ പറത്തുന്നത്. മിഗ് 21ൻ്റെ പറക്കൽ നിലവിൽ തുടങ്ങിയിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും എത്തിയിട്ടുണ്ട്.



