ഒണിയൻ പ്രേമൻ വധക്കേസിലെ പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിടുകയായിരുന്നു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. 

കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി. പ്രതികളായ 9 ബിജെപി പ്രവർത്തകരെയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. 2015 ഫെബ്രുവരി 25ന് ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. രണ്ടു കാലുകൾക്കും ​ഗുരുതരമായി പരിക്കേറ്റ പ്രേമൻ ആശുപത്രിയിൽ വെച്ച് പിറ്റേന്നാണ് മരിക്കുന്നത്. കേസിൽ 10 ബിജെപി പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾ ആരും തന്നെ കൊലപാതകവുമായി നേരിട്ടു ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് കണ്ടാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ രണ്ടാംപ്രതി ശ്യാമപ്രസാ​ദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിൽ കൊല്ലപ്പെട്ടിരുന്നു. സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സിവി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 

YouTube video player