കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ആക്രമണം നടത്തിയത്
കോഴിക്കോട്: കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ ആണ് കരിങ്കല്ല് ഉപയോഗിച്ച് അക്ഷയ്, ആര്യ രവീന്ദ്രൻ എന്നിവരെ ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പേരും ഓർക്കാട്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ വാഹനത്തിന്‍റെ ഡ്രൈവർ ജിനീഷിനെതിരെ എടച്ചേരി പൊലീസ് കേസെടുത്തു. ആക്രണത്തിനിരയായ ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി. മാലിന്യ പ്ലാന്‍റിൽ നിന്ന് സമീപത്തെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന പരാതിയിൽ ഇരുവരും സ്ഥലത്തെത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.



