ശബരിമലയിലെ കൊടിമര മാറ്റത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി.

11:59 PM (IST) Feb 27
ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്
11:41 PM (IST) Feb 27
ഒരു മണ്ഡലത്തിൽ മുന്നൂറ് ആളുകൾവീതം നാൽപത്തിരണ്ടായിരം പേരോട് അഭിപ്രായം ചോദിച്ചാണ് ഈമാസം സർവേ തയാറാക്കിയതെന്ന് ലോക് പോൾ അറിയിച്ചു. നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്പോൾ ശരിയായി പ്രവചിച്ചത് ശ്രദ്ധേയമായിരുന്നു.
11:27 PM (IST) Feb 27
വാടകവീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന് ആരോപണം. യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം
10:32 PM (IST) Feb 27
നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. ടി.ഐ മധുസൂദനനും യോഗത്തിൽ ഉണ്ടായിരുന്നു.
09:03 PM (IST) Feb 27
എന്നാൽ ഇന്ന് രാവിലെ മാത്രമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനായി ഉപരാഷ്ട്രപതി അനുമതി തേടിയത് എന്നാണ് എൻഎസ്എസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
07:32 PM (IST) Feb 27
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23 ന് തുടക്കമായി.
06:56 PM (IST) Feb 27
ഇസ്രയേലിലെ ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു. പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. ഇറാൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം
06:41 PM (IST) Feb 27
ഇസ്രയേൽ തീരത്ത് നിലയുറപ്പിച്ച യുഎസ്എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ പൂർണ്ണ സജ്ജമാണെന്ന് അമേരിക്കൻ നാവികസേന അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നും പ്രത്യാക്രമണമുണ്ടായാൽ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പൽ വിന്യസിച്ചിരിക്കുന്നത്
06:34 PM (IST) Feb 27
നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്.
06:04 PM (IST) Feb 27
പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സഭാ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനുമായി കൂടിക്കാഴ്ച നടത്തി. സഭാ തർക്കം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി
05:42 PM (IST) Feb 27
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നും സുന്നഹദോസ് സർക്കാരിനോട് ആവശ്യപ്പെട്ടു
05:29 PM (IST) Feb 27
പുതുപ്പള്ളിയിൽ വികസന മുരടിപ്പിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. എംഎൽഎ ചാണ്ടി ഉമ്മനെ കൂകി വിളിച്ച പ്രവർത്തകരുമായി അദ്ദേഹം വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഒടുവിൽ സൗഹൃദം പങ്കിട്ടാണ് പിരിഞ്ഞത്
05:22 PM (IST) Feb 27
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
05:12 PM (IST) Feb 27
നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ഏപ്രിൽ 20ന് വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകി. ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്
04:38 PM (IST) Feb 27
പൾസർ സുനി-ദിലീപ് ബന്ധത്തിന് നിരവധി തെളിവുണ്ട്. ആറിടത്ത് കണ്ടതിന്‍റെ തെളിവ് കോടതി വിശ്വസിച്ചില്ല. ക്വട്ടേഷൻ തുകയ്ക്ക് സുനി ദിലീപിന് അയച്ച കത്ത് തള്ളി.
04:13 PM (IST) Feb 27
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
04:01 PM (IST) Feb 27
ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത 18 കുടുംബങ്ങൾ പത്തനംതിട്ട കലഞ്ഞൂരിൽ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധിക്കുന്നു. മുൻപ് അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് സമരം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
03:22 PM (IST) Feb 27
ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യുവിന് 2025 ലെ ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം. 'കടല്‍ പടം കതൈ' എന്ന പരിപാടിക്കാണ് അംഗീകാരം. ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെയാണ് പുരസ്കാരം ഏർപ്പെടുത്തിയത്
03:17 PM (IST) Feb 27
നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
03:01 PM (IST) Feb 27
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് പ്രതികരണം
03:01 PM (IST) Feb 27
പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കാറിലുണ്ടായിരുന്ന യുവതിയിലേക്കും. കൊല്ലം സ്വദേശിനിയായ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു.
02:49 PM (IST) Feb 27
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിൽ സിപിഎം 10 സീറ്റുകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ 6 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് ആവശ്യം. സഖ്യകക്ഷികൾ കൂടിയതിനാൽ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ഡിഎംകെ
02:35 PM (IST) Feb 27
സ്‌കൂള്‍ കെട്ടിടത്തിന്‍റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്
02:25 PM (IST) Feb 27
ദില്ലി മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെയടക്കം കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സ്റ്റാലിന്‍റെ വിമർശനം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് ലജ്ജ വേണമെന്നായിരുന്നു പ്രതികരണം
01:54 PM (IST) Feb 27
ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനും, നടപടി തടസ്സപ്പെടുത്തിയ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിനും പിന്നാലെയാണ് പോലീസ് സുരക്ഷയോടെ റിസോർട്ട് അടച്ചുപൂട്ടിയത്.
01:52 PM (IST) Feb 27
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം. പിബി തീരുമാനം വൈകീട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
01:49 PM (IST) Feb 27
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ ചികിത്സാ വിവരങ്ങൾ പുറത്തുവിടണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്. മന്ത്രിയെ ആക്രമിച്ചെന്ന വാദം തെറ്റാണെന്നും, സിപിഎം അതിക്രമങ്ങളിലും ബോംബേറിലും പ്രതിഷേധം ശക്തമാക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി
01:34 PM (IST) Feb 27
പി രാജുവിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടികള്‍ സിപിഐ സംഘടിപ്പിച്ചിരിക്കേ രാജുവിന്‍റെ ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ പറവൂരിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി.
01:28 PM (IST) Feb 27
സർക്കാർ ജീവനക്കാരുടെ ഡാറ്റ ചോർച്ച വിവാദത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മുഖ്യമന്ത്രിയുടെ സന്ദേശം ഭരണനിർവഹണത്തിന്റെ ഭാഗമാണെന്നും ഡാറ്റ ചോർത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി
01:12 PM (IST) Feb 27
ഉത്സവം നടന്നുകൊണ്ടിരിക്കേ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍ (53) ആണ് മരിച്ചത്
01:03 PM (IST) Feb 27
ഏറ്റുമാനൂരിൽ നിന്ന് മന്ത്രി വിഎൻ വാസവൻ വീണ്ടും മത്സരിക്കും. കോട്ടയത്ത് സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയാറായി.
12:41 PM (IST) Feb 27
സിറ്റിങ് എംഎൽഎമാരടക്കമുള്ള ആദ്യ ഘട്ട പട്ടികയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. അതേസമയം, 11 സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് പകുതിയായി ചുരുക്കാനാണ് എഐസിസി നിര്‍ദ്ദേശിച്ചത്.
12:38 PM (IST) Feb 27
യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്ക് മഞ്ചേരി എസ്.സി.എസ്.ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു
12:36 PM (IST) Feb 27
`ദി കേരള സ്റ്റോറി 2'ന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്ത് സിനിമയുടെ നിർമാതാക്കൾ. ബുക്ക് മൈഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പണം തിരികെ നൽകിയത്.
12:31 PM (IST) Feb 27
ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എംഎം മണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എംഎം മണി മത്സരിക്കുന്നത്. അതേസമയം, ദേവികുളത്ത് എ രാജ തന്നെയാണ് സ്ഥാനാർഥി.
12:20 PM (IST) Feb 27
കേരള സ്റ്റോറി 2 സിനിമക്കെതിരെ പരാതി നല്‍കി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ. സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നല്‍കിയത്
12:11 PM (IST) Feb 27
ഇടുക്കി കുമളിയിൽ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയ സെക്രട്ടറി. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം എന്നാണ് ഭീഷണി.
11:47 AM (IST) Feb 27
കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അധ്യാപികയ്ക്ക് പരിക്ക്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലാണ് അപകടം ഉണ്ടായത്.
11:47 AM (IST) Feb 27
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫെബ്രുവരി 21നാണ് പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പിൽ വെച്ച് ആക്രമണം ഉണ്ടായത്. പോത്ത് രാജനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ തെൻമല പൊലീസ് പോത്തിൻ്റെ ഉടമയ്ക്കെതിരെ കേസെടുത്തു.
11:41 AM (IST) Feb 27
തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ. അയിലം ചരുവിള വീട്ടിൽ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്