ഉത്സവം നടന്നുകൊണ്ടിരിക്കേ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍ (53) ആണ് മരിച്ചത്
കോഴിക്കോട്: ഉത്സവം നടന്നുകൊണ്ടിരിക്കേ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് സംഭവമുണ്ടായത്. കോവൂര്‍ നെന്‍മേനി കാളികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. വെളിച്ചപ്പാടിന്‍റെ സ്ഥാനം കെട്ടിയിരുന്നത് സുരേന്ദ്രനായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് ലഭിക്കുന്ന വിവരം.


