പ്രതിപക്ഷനേതാവ് പറഞ്ഞ ബോംബ് എന്തായാലും പൊട്ടുമെന്ന് കോൺഗ്രസ്. വി ഡി സതീശന്‍റേത് വീര വാദം അല്ലെന്നും വൈകാതെ ഞെട്ടുന്ന വാർത്ത വരുമെന്നും പാർട്ടി കേന്ദ്രങ്ങൾ.

11:58 PM (IST) Aug 27
ഊന്നുകൽ ശാന്ത കൊലപാതക കേസിൽ മുഖ്യപ്രതി രാജേഷ് പിടിയിൽ. കുറുപ്പംപടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
11:23 PM (IST) Aug 27
കണ്ണൂർ സെൻട്രൽ ജയിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി.
10:56 PM (IST) Aug 27
മുടപ്പല്ലൂ൪ സ്വദേശി സിബി മാത്യൂസിന്റെ വീട്ടിൽ നിന്നും കള്ളൻ കവർന്നത് 23 പവൻ സ്വർണം.
09:10 PM (IST) Aug 27
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച താമരശ്ശേരി ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. 26 മണിക്കൂര്‍ നീണ്ടുന്ന പ്രവൃത്തിക്കുശേഷം ഇന്ന് രാത്രി എട്ടേ മുക്കാലോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
08:08 PM (IST) Aug 27
ഡിജിപി റാങ്കിൽ നിന്ന് വിരമിച്ച ടോമിൻ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ നടപടികള്‍ താമസിപ്പിക്കാൻ പല മാര്‍ഗങ്ങളും സ്വീകരിച്ചുവെന്ന് വിലയിരുത്തിയാണ് വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്
07:46 PM (IST) Aug 27
തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
07:41 PM (IST) Aug 27
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ തടഞ്ഞു, താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ട്രംപിന്റെ തീരുവ പ്രാബല്യത്തിൽ വരുന്നു, ഡോ. ബിജുവിന്റെ 'പപ്പ ബുക്ക' ഓസ്കറിലേക്ക്, ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
07:30 PM (IST) Aug 27
ഫിലിം ചേംബറിന്‍റെ ജനറൽ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ഫിലിം ചേംബറിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് സാന്ദ്രാ തോമസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
07:07 PM (IST) Aug 27
തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്ന് യുവ നടി റിനി ആൻ ജോര്‍ജ്. വി ഡി സതീശൻ മനസാ വാചാ കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ജോര്‍ജ്.
07:03 PM (IST) Aug 27
തൊട്ടപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ പൊലീസ് തെറ്റായി പ്രതി ചേർത്ത അബൂബക്കർ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങി.
06:24 PM (IST) Aug 27
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
06:18 PM (IST) Aug 27
വടകരയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിൽ എംപിയുടെ കാര്‍ തടഞ്ഞ സംഭവം സ്വാഭാവിക പ്രതികരണമാണെന്നും ഷാഫി നടത്തിയത് പ്ലാൻ ചെയ്തുള്ള പ്രതികരണമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്
05:58 PM (IST) Aug 27
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
05:41 PM (IST) Aug 27
ശബരിമലയിലെ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
05:20 PM (IST) Aug 27
രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാൻ ആലോചന
05:08 PM (IST) Aug 27
കൊല്ലം കുണ്ടറ കേരളപുരത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും
04:35 PM (IST) Aug 27
താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ വ്യൂ പോയന്‍റിന് സമീപം വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ റോഡിലേക്ക് വീണ പാറയും കല്ലുകളും നീക്കം ചെയ്യുന്നതിനിടെയാണ് വൈകിട്ടോടെ നേരിയ തോതിൽ വീണ്ടും മണ്ണിടിഞ്ഞത്
04:33 PM (IST) Aug 27
ഓണാഘോഷം വേണ്ടെന്ന അധ്യാപികയുടെ സന്ദേശത്തിനാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.
04:16 PM (IST) Aug 27
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഒരു വര്‍ഷത്തോളമാണ് പ്രതി ഒളിവിൽ കഴിഞ്ഞത്
03:58 PM (IST) Aug 27
കൊളീജിയം ശുപാർശ ചെയ്ത അലോക് ആരാധെയെയും വിപുൽ എം പഞ്ചോളിയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്രം അംഗീകാരം നൽകി. ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തിൽ കൊളീജിയത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എങ്കിലും നിയമനം നടന്നു
03:48 PM (IST) Aug 27
വയനാട് ചുരത്തില്‍ മണ്ണും കല്ലും ഇടിഞ്ഞ് ഗതാഗതം തടസപെട്ട വിഷയത്തില്‍ വിമര്‍ശനം ഉയരുന്നു
03:23 PM (IST) Aug 27
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ
03:13 PM (IST) Aug 27
ലൈംഗിക പീഡന കേസിൽ ബിജെപി നേതാവ് സി കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. 2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു
02:53 PM (IST) Aug 27
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് വിഡി സതീശന്‍
02:46 PM (IST) Aug 27
താമരശ്ശേരി ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറകളും നീക്കം ചെയ്യുന്ന പ്രവൃത്തി ഇനിയും നീളും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് പ്രവൃത്തി വൈകുന്നത്. വൈകുന്നേരത്തോടെയെ ഗതാഗതം പുനസ്ഥാപിക്കാനാകുവെന്നാണ് അധികൃതര്‍ പറയുന്നത്
02:30 PM (IST) Aug 27
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ
02:13 PM (IST) Aug 27
തൃശൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് വീണ്ടും ജോസഫ് ടാജറ്റ് രംഗത്ത്
02:11 PM (IST) Aug 27
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങളില്‍ മറുപടിയുമായി പിണറായി വിജയന്‍
01:01 PM (IST) Aug 27
പത്തനംതിട്ട തൈക്കാവ് സർക്കാർ സ്കൂളിൽ കയ്യാങ്കളിയും പ്രതിഷേധവും. കുടുംബശ്രീ അധികൃതരും അധ്യാപകരും തമ്മിലാണ് തർക്കം ഉണ്ടായത്
12:36 PM (IST) Aug 27
60 കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൊലപാതക കുറ്റം ചുമത്തി ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം
12:31 PM (IST) Aug 27
ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും.
12:12 PM (IST) Aug 27
എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
12:08 PM (IST) Aug 27
മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു
11:58 AM (IST) Aug 27
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയോട് പ്രതികരിച്ച് അമ്മ
11:38 AM (IST) Aug 27
അനധികൃത സ്വത്ത് സമ്പാദനക്കേസ് എംആർ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി
11:20 AM (IST) Aug 27
അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്. മുൻ പ്രസിഡന്റുമാരുടെ സർക്കാർ വീടുകൾ തിരിച്ചെടുക്കും.
11:03 AM (IST) Aug 27
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു
10:57 AM (IST) Aug 27
10:51 AM (IST) Aug 27
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന് വേണ്ടി പൊലീസ് അന്വേഷണം
09:23 AM (IST) Aug 27
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഹുലിനെതിരെ പരാതിയോ എഫ്ഐആറോ ഇല്ല. എഫ്ഐആർ പോക്കറ്റിലിട്ട് നടക്കുന്ന സ്വന്തം കൂട്ടത്തിലുള്ളവർക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തുവെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.