മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് വിഡി സതീശന്‍

തിരുവനന്തപുരം: സംഘപരിവാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘാടക സമിതിയിൽ തന്‍റെ പേരും വച്ചിട്ടുണ്ട് എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും ഞങ്ങള്‍ ആ പരിപാടിയുമായി സഹകരിക്കില്ല, ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചിട്ടില്ല എന്നും വിഡി സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളെയും വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഞെട്ടിക്കുന്ന വാർത്ത പുറത്തുവരും. ബോംബെന്ന് ഞാൻ പറഞ്ഞിട്ടില്ല നിങ്ങളാണ് പറഞ്ഞത്. എന്‍റെ വീടിനു മുന്നിൽ കൊണ്ടുവന്ന കാളയെ ബിജെപി സ്വന്തം ഓഫിസിനു മുറ്റത്ത് കെട്ടട്ടെ. കൃഷ്ണകുമാറിനെതിരായ കേസിൽ ബിജെപി നേതൃത്വം പ്രതികരിക്കട്ടെ. രാഹുൽ വിഷയത്തിൽ ഇനി കൂടുതൽ ചർച്ചയ്ക്കില്ല. എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതാണ് എന്നാണ്. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതിയാണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

YouTube video player