തൃശൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് വീണ്ടും ജോസഫ് ടാജറ്റ് രംഗത്ത്
തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ 8 ബൂത്തുകളിലായി 193 വോട്ടുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 193 വോട്ടും ബിജെപി തന്നെ ചേർത്തതാണെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു. വോട്ട്കൊള്ള കുറുവാ സംഘം അകത്തും പുറത്തും ഉണ്ട്. ക്രമക്കേടിൽ ഉൾപ്പെട്ട ആളുകളുടെ ഐഡി കാർഡുകൾ ഔദ്യോഗിക രേഖകളിൽ ലഭ്യമല്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആഹ്വാനമാണ് ബിജെപി നേതാക്കൾ നടത്തുന്നതെന്നും തദ്ദേശസ്ഥാപനങ്ങളിലും സമാനമായ നീക്കങ്ങൾ നടക്കുന്നതായും ജോസഫ് ടാജറ്റ് പറഞ്ഞു.



