LIVE NOW
Published : Oct 27, 2026, 06:14 AM ISTUpdated : Oct 27, 2026, 11:05 PM IST

സൂക്ഷിച്ചിരുന്നത് വര്‍ക് ഷോപ്പിനടുത്തുള്ള ​ഗോഡൗണിൽ, പിടിച്ചെടുത്തത് 400 കന്നാസുകളിലായി സൂക്ഷിച്ച 20,000 ലിറ്ററോളം സ്പിരിറ്റ്

Summary

തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി. കേരള-തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും ജാഗ്രത നിർദേശം നൽകി. രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിലാണ് നിർദേശം നൽകിയത്.

spirit found

11:05 PM (IST) Oct 27

സൂക്ഷിച്ചിരുന്നത് വര്‍ക് ഷോപ്പിനടുത്തുള്ള ​ഗോഡൗണിൽ, പിടിച്ചെടുത്തത് 400 കന്നാസുകളിലായി സൂക്ഷിച്ച 20,000 ലിറ്ററോളം സ്പിരിറ്റ്

സ്പിരിറ്റ് എവിടെനിന്ന് എത്തിച്ചതാണെന്നും എവിടേക്ക് കൊണ്ടുപോകാനാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് അന്വേഷണം തുടരുകയാണ്.

Read Full Story

10:58 PM (IST) Oct 27

പശ്ചിമബംഗാളിൽ ബലാത്സം​ഗ കേസിലെ പ്രതി കൊല്ലപ്പെട്ടു, ഏറ്റുമുട്ടലിനിടെ വെടിവെച്ചെന്ന് പൊലീസ്, തെളിവെടുപ്പിനിടെ സംഭവം

കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിനിയായ 17 കാരിയെ കാണാതായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലിൽ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടത്തുകയായിരുന്നു.

Read Full Story

10:47 PM (IST) Oct 27

ചേരാനല്ലൂർ വാഹനാപകടം - 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന; നീക്കം ഹൈക്കോടതി നിർദേശ പ്രകാരം

ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന. ആലുവയിലെ ഫ്ലാറ്റിൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കും.

Read Full Story

10:45 PM (IST) Oct 27

അർണബ് ചുഴലിക്കാറ്റ് - ആന്ധ്രയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

വിശാഖപട്ടണത്ത് വൈകീട്ട് 4 മണി വരെ പെയ്തത് 100 മില്ലിമീറ്റ‍ർ മഴയാണ്. 'അർണബ്' കാക്കിനടയിൽ നിന്ന് 140 കിമീ മാത്രം അകലെയാണുള്ളത്. ചുഴലിക്കാറ്റ് രാവിലെ തന്നെ തീരം തൊട്ടേക്കുമെന്നാണ് വിവരം.

Read Full Story

10:27 PM (IST) Oct 27

ചേരാനല്ലൂർ വാഹനാപകടം - ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്, നാളെ റിട്ട് ഹർജി സമർപ്പിക്കും, ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തിയെന്നും ജയബാലകൃഷ്ണന്റെ മക്കൾ പറഞ്ഞു. നിയമസഹായം പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

Read Full Story

09:40 PM (IST) Oct 27

എം രാഘവനെതിരെ നടപടിയുമായി സിപിഎം; കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്ന് വിലയിരുത്തൽ

കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി അംഗം എം രാഘവനെതിരെ നടപടിയുമായി സിപിഎം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്നാണ് പാർട്ടി വിലയിരുത്തൽ.

Read Full Story

09:26 PM (IST) Oct 27

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ; തടയാൻ ശക്തമായ നിയമനിർമാണത്തിന് കേന്ദ്രം, സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു

സമ്മതമില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രശ്നത്തിനൊപ്പം, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജചിത്രങ്ങൾ, വ്യക്തികളുടെ മുഖവും ശരീരവും മോർഫ് ചെയ്ത് തയ്യാറാക്കുന്ന ദൃശ്യങ്ങൾ എന്നിവയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

Read Full Story

08:45 PM (IST) Oct 27

എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന് ദില്ലിയിൽ തുടക്കം; ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി

എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന് ദില്ലി ഭാരത് മണ്ഡപത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ 150ലധികം സ്റ്റാർട്ട് ആപ്പ് കമ്പനികളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്.

Read Full Story

08:21 PM (IST) Oct 27

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമിച്ചത് പെൺകുട്ടിയുടെ ബന്ധു, സംഭവം വടകര മയ്യന്നൂരിൽ

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മയ്യന്നൂരിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന നാസറിനെ ആയുധങ്ങളുമായെത്തിയാണ് വെട്ടിപരിക്കേൽപ്പിച്ചത്.

Read Full Story

08:13 PM (IST) Oct 27

കോൺഗ്രസ് കേരളയുടെ വിവാദ പോസ്റ്റ് - ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പ് പറഞ്ഞെന്ന് കെപിസിസി; വക്കീൽ നോട്ടീസിന് മറുപടി നൽകി സണ്ണി ജോസഫ്

കോൺഗ്രസ് കേരളയുടെ വിവാദ പോസ്റ്റിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പ് പറഞ്ഞെന്ന് കെപിസിസി. സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് സണ്ണി ജോസഫ് മറുപടി നൽകി.

Read Full Story

08:02 PM (IST) Oct 27

കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന; അന്വേഷണം ആരംഭിച്ച് സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ്

കുനോ ദേശീയോദ്യാനത്തിൽ 19 മാസം പ്രായമുള്ള ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന. ചീറ്റക്കുട്ടിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ടയുടെ ചീളുകൾ കണ്ടെത്തി. സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.

Read Full Story

07:20 PM (IST) Oct 27

3 വയസുകാരനെ മടിയിലിരുത്തി ഡ്രൈവിം​ഗ്; നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ലൈസൻസ് സസ്പെൻഡ് ചെയ്യും

ഡ്രൈവർ സൈനുലാബ്ദീനെ ഓഫീസിൽ വിളിച്ചു വരുത്തി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.

Read Full Story

06:55 PM (IST) Oct 27

മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം പാലക്കാട്

മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ 74 കാരിയായ ശാന്ത ആണ് മരിച്ചത്. മകൾ ശാന്തിയുടെ മരണവാർത്തയറിഞ്ഞതോടെയാണ് അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്.

Read Full Story

06:35 PM (IST) Oct 27

പി എസ് സിയെ തകർക്കാൻ യുഡിഎഫും ഗവർണറും തമ്മിൽ രഹസ്യ ഡീൽ ഉണ്ടാക്കിയെന്ന് പിണറായി വിജയൻ; രാജേന്ദ്ര ആർലേക്കറിന് മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയതിലും വിമർശനം

പി എസ് സിയെ തകർക്കാൻ രഹസ്യ ഡീൽ നടക്കുന്നുവെന്ന് പിണറായി വിജയൻ. ആലപ്പുഴയിൽ പുന്നപ്ര വയലാർ വാരാചരണ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Full Story

06:03 PM (IST) Oct 27

ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന, കോഴിക്കോട് മാത്രം പിടികൂടിയത് നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ

ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നൽ പരിശോധന നടത്തി. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുത്തു.

Read Full Story

05:40 PM (IST) Oct 27

'എന്ത് തൂഫാനാണിവിടെ നടക്കുന്നത്? തൂഫാൻ നാടിനെ ഇളക്കിമറിക്കണ്ടേ? ഇത് ഒരു തൂഫാനുമല്ല' - ജി സുധാകരൻ

അത് നാടിനെ ഇളക്കി മറിക്കണ്ടേ? ഇപ്പോഴത്തേത് ഒരു തൂഫാനുമല്ല എന്നാണ് ജി സുധാകരൻ പറഞ്ഞത്. എല്ലാവരും പറയുന്നു തൂഫാൻ, തൂഫാൻ, തൂഫാൻ എന്ന്. എന്തോന്ന് തൂഫാൻ എന്ന് ജി. സുധാകരൻ ചോദിച്ചു.

Read Full Story

04:45 PM (IST) Oct 27

അർണബ് കരയിലേക്ക്; തീരദേശങ്ങളെ കാത്തിരിക്കുന്നത് എന്ത്?

അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരയിലേക്ക് നീങ്ങുന്നതിനാൽ ആന്ധ്രാപ്രദേശിലും ഒഡിഷയിലും അതീവ ജാഗ്രതാ നിർദേശം നൽകി. കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിക്കുകയും ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Read Full Story

04:20 PM (IST) Oct 27

ചേരാനല്ലൂര്‍ വാഹനാപകടം - അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കിതിരെ നടപടി, 3 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കിതിരെ നടപടി 3 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

Read Full Story

02:36 PM (IST) Oct 27

തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയ സംഭവം; തെക്കംപട്ടി സബ് ജയിലിലെ 9 ജീവനക്കാർക്ക് സസ്പെൻഷൻ, തിരച്ചിൽ ഊർജ്ജിതം

തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി ജയിൽ വകുപ്പ്.

Read Full Story

02:40 PM (IST) Oct 27

ചേരാനല്ലൂർ വാഹനാപകടം - 17കാരൻ ബെൻസുമായി പുറത്തുപോകുന്നത് പുലർച്ചെ 1.36ന്, അപകടമുണ്ടായത് 2.20ന്, നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഞായറാഴ്ച പുലർച്ചെ 1.36നുള്ള ദൃശ്യങ്ങളാണിത്. പുലർച്ചെ 2.20നാണ് കണ്ടെയ്നർ റോ‍ഡ‍ിൽ വെച്ച് അപകടമുണ്ടാകുന്നത്.

Read Full Story

02:39 PM (IST) Oct 27

ആൻ്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാ മാതാവിൻ്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം

അബ്കാരി കേസിൽ ആന്‍റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി. സുൽത്താൻ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയാണ് എക്സൈസിൻ്റെ പ്രത്യേക അന്വേഷണ സംഘം ലില്ലി ജോസിൻ്റെ മൊഴി എടുത്തത്

Read Full Story

02:20 PM (IST) Oct 27

കർണാടക ഉപമുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ജി പരമേശ്വരയ്ക്ക് ഹൃദയാഘാതമെന്ന് സൂചന

കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി പരമേശ്വരയ്ക്ക് ഹൃദയാഘാതമെന്നാണ് സൂചന. ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ജി പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

Read Full Story

02:13 PM (IST) Oct 27

നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ

വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.

Read Full Story

02:00 PM (IST) Oct 27

'അർണബ്' അതിതീവ്ര ചുഴലിക്കാറ്റ്; അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും, എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു

അതിതീവ്ര ചുഴലിക്കാറ്റായ 'അർണബ്' ആന്ധ്രാ-ഒഡിഷ തീരത്തേക്ക് അടുക്കുകയാണ്. കാറ്റ് കരതൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കാക്കിനടയിൽ നിന്ന് എൺപത്തി ഒമ്പതിനായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കുകയും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും ചെയ്തു.
Read Full Story

01:44 PM (IST) Oct 27

കോടതിവിധി ലംഘിച്ച; വിനയശ്രീക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കാന്‍ രാജശ്രീ, കോപ്പിയടി ആരോപണത്തിന് പിന്നാലെ നീക്കം

ആത്രേയകം നോവലിനെതിരായ കോപ്പിയടി പരാതിയില്‍ കോടതിയലക്ഷ്യ കേസ് നല്‍കാന്‍ എഴുത്തുകാരി ആർ രാജശ്രീ.

Read Full Story

01:15 PM (IST) Oct 27

10,000 കോടിയുടെ നഷ്ടം; നവംബർ ഒന്നിലെ റാലി മാറ്റണം, വീണ്ടും ആവശ്യവുമായി വ്യാപാരിസംഘടന; രാഹുൽ​ഗാന്ധിക്കും ഖർ​ഗെയ്ക്കും കത്തയച്ചു

ഉത്സവസീസണായതിനാൽ നവംബർ ഒന്നിലെ റാലി നവംബർ പത്തിന് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവെക്കണമെന്നാണ് വ്യാപാരിസംഘടനയുടെ അഭ്യർഥന. അല്ലെങ്കിൽ രാംലീല മൈതാനിക്ക് പകരം മറ്റേതെങ്കിലും വേദി കണ്ടെത്തി അവിടെ റാലി സംഘടിപ്പിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ​ഗോയൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Full Story

01:03 PM (IST) Oct 27

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. 10 ദിവസം കൂടി സമയമാണ് കോടതി അനുവദിച്ചത്.

Read Full Story

12:35 PM (IST) Oct 27

ബം​ഗാളിൽ 11ാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രഹ്ലാദ് ദാസാണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബംഗാളിൽ നടക്കുന്ന രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്.
Read Full Story

12:31 PM (IST) Oct 27

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനം; കാശിയിൽ പോയി പൊലീസ് അന്വേഷിച്ചു, ഇതുവരെ വിവരമില്ലെന്ന് ചെന്നിത്തല

കണ്ണൂർ ചൊക്ലിയിൽ നിന്നും കാണാതായ 17കാരൻ ശിവസൂര്യയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മൊബൈൽ ഫോൺ വാങ്ങി വെച്ചതിനെ തുടർന്ന് കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വെച്ചാണ് കുട്ടി വീട് വിട്ടത്. ക്രൈംബ്രാഞ്ച് ഉൾപ്പെടെ അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
Read Full Story

12:14 PM (IST) Oct 27

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായി, തിരച്ചിലിനൊടുവിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

Read Full Story

12:04 PM (IST) Oct 27

പോലീസ് ചമഞ്ഞ് ട്രെയിനിൽ നിന്ന് യാത്രക്കാരനെ ഇറക്കി കാട്ടിൽ കൊണ്ടുപോയി, 25000റിയാൽ തട്ടിയെടുത്തു; പരാതി നൽകി യുവാവ്

പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ ട്രെയിനിൽ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി.

Read Full Story

12:10 PM (IST) Oct 27

സൗന്ദര്യ ചികിത്സ ആരോപണം; ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ല, രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്ന് ശോഭന ജോർജ്

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സാ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്നും രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും ശോഭന ജോർജ്ജ്

Read Full Story

11:40 AM (IST) Oct 27

മാധ്യമ പ്രവർത്തകയുടെ ഹർജി; രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ച് സുപ്രീംകോടതി

ഗർഭിണിയായ മാധ്യമ പ്രവർത്തകയെ തള്ളിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

Read Full Story

11:05 AM (IST) Oct 27

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; പൊട്ടിയത് സ്റ്റീല്‍ ബോംബ് ആണെന്ന് നിഗമനം, അന്വേഷണം തുടർന്ന് പൊലീസ്

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം തുടരുന്നു.

Read Full Story

11:07 AM (IST) Oct 27

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തു, പക്ഷേ പൊലീസ് മനോഭാവം മാറിയില്ല; നിയമസഭയിൽ വിമർശനവുമായി പിണറായി

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷെ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Read Full Story

11:03 AM (IST) Oct 27

ആലപ്പുഴ ന​ഗരത്തിൽ ദുരൂഹസാഹചര്യത്തിൽ അരിയും ​ഗോതമ്പും കടത്താൻ ശ്രമം, പിടികൂടി പൊലീസ്

ധാന്യങ്ങൾ കടത്താൻ ശ്രമിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Read Full Story

10:09 AM (IST) Oct 27

പ്രവാസികൾക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതി നീട്ടുന്നതിൽ അനിശ്ചിതത്വം, മറുനാടൻ മലയാളികൾക്ക് ആശങ്ക

വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷയും അപകട ഇൻഷുറൻസും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Full Story

09:42 AM (IST) Oct 27

അരുണാചൽ പ്രദേശിൽ ഡാം വിരുദ്ധ സമരം ശക്തമാകുന്നു - പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു, മൂന്ന് പേർ അറസ്റ്റിൽ

അരുണാചൽ പ്രദേശിൽ നടക്കുന്ന ഡാം വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അക്രമാസക്തമാകുകയും ചെയ്തു.

Read Full Story

09:43 AM (IST) Oct 27

വോട്ട്ചോരി; പ്രതിപക്ഷ പ്രചാരണത്തെ തടുക്കാൻ ബിജെപി, കേന്ദ്രമന്ത്രിമാരെയും, മുഖ്യമന്ത്രിമാരെയും കളത്തിലിറക്കും

പ്രതിപക്ഷത്തിന്റെ വോട്ട് ചോർച്ച ആരോപണങ്ങളെ നേരിടാൻ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി വൻ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു. ഒന്നിന് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്രയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും സംഘടിപ്പിക്കും

Read Full Story

More Trending News