എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന് ദില്ലി ഭാരത് മണ്ഡപത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ 150ലധികം സ്റ്റാർട്ട് ആപ്പ് കമ്പനികളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്.
ദില്ലി: എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന് ദില്ലി ഭാരത് മണ്ഡപത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എഐ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുള്ളതിനാൽ സൈബർ സുരക്ഷ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എഐ സഹായിക്കുമെങ്കിലും ഗവേഷകന് പകരമാകില്ല. എഐ, സിന്തറ്റിക് ബയോളജി മേഖലകളിൽ സുരക്ഷ ഉറപ്പാക്കണം. സാങ്കേതികവിദ്യാ വികസനത്തിന് പ്രതിവർഷം 24,000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും ഇന്ത്യയിൽ പേറ്റന്റ് രജിസ്ട്രേഷൻ കുറയുന്നത് ആശങ്കയാണെന്നും മോദി പറഞ്ഞു. ന്യൂതന ആശയങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും പ്രോത്സാഹനം നൽകുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും മോദി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ 150ലധികം സ്റ്റാർട്ട് ആപ്പ് കമ്പനികളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്.





