മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. 10 ദിവസം കൂടി സമയമാണ് കോടതി അനുവദിച്ചത്.
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. 10 ദിവസം കൂടി സമയമാണ് കോടതി അനുവദിച്ചത്. ദീപാവലി അവധി കഴിഞ്ഞ് കേസ് പരിഗണിക്കും. നിലവിൽ കമ്മീഷൻ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാനും ഹർജിക്കാർക്ക് നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാ മൂലത്തിന് രണ്ടാഴ്ച സമയവും കോടതി നൽകി.








