അതിരപ്പിള്ളി വൈശേരിയിൽ കാട്ടനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു.

10:08 PM (IST) May 30
വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ടതിന് പെൺ സുഹൃത്തിന് ക്രൂര മർദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് നടുക്കുന്ന സംഭവം
09:41 PM (IST) May 30
തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് മമത ബാനർജി ആരോപിച്ചപ്പോൾ, ഇത് ജനരോഷമാണെന്ന് ബിജെപി പ്രതികരിച്ചു. മല്ലികാർജുൻ ഖർഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കൾ സംഭവത്തെ ശക്തമായി അപലപിച്ചു
09:40 PM (IST) May 30
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ പേരുകളിൽ അറിയപ്പെടുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ പ്രധാനി കരീലക്കുളങ്ങര പൊലീസിന്‍റെ പിടിയിലായി
08:38 PM (IST) May 30
എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജി, സാങ്കേതിക തകരാർ മൂലം വൈകി. നീറ്റ്, സിബിഎസ്ഇ ഫലം എന്നിവയിലെ പിഴവുകൾക്ക് പിന്നാലെയാണ് ഈ സംഭവം, ഇത് എൻടിഎയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ പ്രതിപക്ഷ വിമർശനം ശക്തമാക്കി
08:27 PM (IST) May 30
നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും, വികസന പദ്ധതികളെ ഇല്ലാതാക്കുന്ന സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
07:33 PM (IST) May 30
മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം
07:15 PM (IST) May 30
സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഡി കെ ശിവകുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തു. ജൂൺ മൂന്നിന് കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാനും ധാരണയായി
06:55 PM (IST) May 30
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു
06:41 PM (IST) May 30
ണ്ണൂരിൽ തട്ടുകടയിൽ വച്ച് കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ ക്രൂരമർദനമേറ്റതായി പരാതി. കണ്ണൂർ മണ്ഡലം പ്രസിഡന്‍റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിനാണ് മർദനമേറ്റത്
06:15 PM (IST) May 30
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്‌കർ പൊലീസ് കസ്റ്റഡിയിൽ
06:06 PM (IST) May 30
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ
05:21 PM (IST) May 30
തിരുവനന്തപുരത്ത് അതിശക്തമായ മഴയെ തുടർന്ന് മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു
05:17 PM (IST) May 30
നെടുമങ്ങാട് കരിക്കുഴിയിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ദുരൂഹത. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്
04:50 PM (IST) May 30
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്
03:50 PM (IST) May 30
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും
03:24 PM (IST) May 30
സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂര മർദനം ഓർമിപ്പിച്ച് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയിൽ കെപിസിസി പ്രസിഡന്റായിരുന്ന എകെ ആന്റണി സന്ദർശിക്കുന്ന ഫോട്ടോ സഹിതമാണ് കുറിപ്പ്.
03:01 PM (IST) May 30
ജോസഫ് വിജയ്‍യെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ. മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.
02:19 PM (IST) May 30
കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
01:45 PM (IST) May 30
കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം.
01:34 PM (IST) May 30
ഇടപ്പളളിയിലെ മാളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നവരാണ് അഞ്ചു പേരും. മാളില്‍ ഉണ്ടായ തൊഴില്‍ പ്രശ്നത്തില്‍ പോലും പൊലീസ് ഇടപെട്ടില്ലെന്നു വരെ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരോടുളള തട്ടിക്കയറ്റം.
01:05 PM (IST) May 30
കിഫ്ബിയിൽ പിടിമുറുക്കാൻ സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.
12:34 PM (IST) May 30
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറയും. വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പിഡിപിപി വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
11:34 AM (IST) May 30
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്.
11:22 AM (IST) May 30
തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടക്കുന്നത്.
10:47 AM (IST) May 30
തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്.
10:46 AM (IST) May 30
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. കൂടാതെ ദേവസ്വം മന്ത്രി കെ മുരളീധരൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
10:10 AM (IST) May 30
പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല.
09:46 AM (IST) May 30
പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആംആദ്മി പാർട്ടി. പഞ്ചാബിൽ എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അരവിന്ദ് കെജ്രിവാൾ.
08:59 AM (IST) May 30
ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എൻടിഎ മേധാവി പാർലമെൻററി സമിതിയോട് വ്യക്തമാക്കി.
08:52 AM (IST) May 30
മഞ്ചേരി മെഡിക്കൽ കോളേജിനെതിരായ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും മനപ്പൂർവ്വം പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
07:37 AM (IST) May 30
ജംഷഡ്പൂരിലെ ലാബാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും. ശബരിമല കേസിലെ സുപ്രധാന റിപോർട്ടാണ് എസ്ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. റിപ്പോർട്ട് കൊല്ലം കോടതിയിൽ നൽകി
07:18 AM (IST) May 30
ഇഡിക്കുവേണ്ടി നാളെ കോടതിയിൽ ഹാജരാകുക അഡീഷണൽ സോളിസിറ്റർ ജനറൽ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ.
06:46 AM (IST) May 30
2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.