കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം ഗവർണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. വൈകിട്ട് 5.15ന് ആണ് സത്യപ്രതിജ്ഞ. ഡികെ ശിവകുമാറിന് ഒപ്പം ഒൻപത് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യും. മൂന്നിന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ജി പരമേശ്വരയും കെ ജെ ജോർജും ഉണ്ടാകും.
വൈകിട്ട് 5.15ന് സത്യപ്രതിജ്ഞ നടത്താൻ ജോത്സ്യൻ ആണ് ഡികെ ശിവകുമാറിന് സമയം കുറിച്ച് നൽകിയത്. സത്യപ്രതിജ്ഞ ചടങ്ങുകൾ ലോക് ഭവനിലേക്ക് മാറ്റിയതും ജോത്സ്യന്റെ നിർദ്ദേശപ്രകാരമാണ്. വിധാൻ സൗധയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്നും ഉപദേശിച്ചു. അതേസമയം, സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാൻ ധാരണയായി. കോർ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പ്രധാന തീരുമാനങ്ങൾ എടുക്കുക. സിദ്ധരാമയ്യ ഉൾപ്പെടെ 10 പേരാകും കോർ കമ്മിറ്റിയിലെ അംഗങ്ങൾ.
