ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എൻടിഎ മേധാവി പാർലമെൻററി സമിതിയോട് വ്യക്തമാക്കി.

ദില്ലി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കുന്നതായി എൻടിഎ. അടുത്ത കൊല്ലം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കും. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എൻടിഎ മേധാവി പാർലമെൻററി സമിതിയോട് വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍ററി സമിതി യോഗത്തിൽ എൻടിഎ തലവൻ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. പുനപരീക്ഷയെ സംബന്ധിച്ച് യോഗത്തിൽ ചര്‍ച്ചയുണ്ടായി. ഇനിയുള്ള പരീക്ഷയിൽ ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികള്‍ എടുത്തതായി എൻടിഎ മേധാവി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം ചോദ്യപേപ്പർ ചോർച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും സിബിഐ അറിയിച്ചു. ഇതിനായുള്ള പോർട്ടൽ തയ്യാറാക്കിയത് ഐഐടിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ്. തിങ്കളാഴ്ച മുതൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം.