ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

By പ്രശാന്ത് നായര്‍ തിക്കോടിFirst Published Jul 9, 2018, 7:34 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • പ്രശാന്ത് നായര്‍ തിക്കോടി എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

ഭൂമിയില്‍ ഏറ്റവും മനോഹരമായ ഒരു പുലരി പിറക്കുന്നത് തലേ ദിവസം തോരാതെ പെയ്ത ഒരു മഴയ്ക്ക് ശേഷം ആയിരിക്കും കാറ്റും മഴയും ഇടിയും മിന്നലും ഉള്ള ഒരു രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ പറമ്പിലേക്കൊന്നിറങ്ങുക. ഭൂമി ഏറ്റവും സുന്ദരിയായിരിക്കുന്നത് അപ്പോഴാണ്.

മഴത്തുള്ളികള്‍ വീണു സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന ചിലന്തി വലകള്‍ കാണാം. പറമ്പില്‍ കുലയിടിഞ്ഞു വീണു കിടക്കുന്ന കരിക്കുകള്‍ പെറുക്കിയെടുത്തു അത് തുളച്ച് മൊത്തി കുടിക്കാം അത് വെട്ടിപ്പൊളിച്ചു അതിനുള്ളിലെ മാംസള ഭാഗം ചുരണ്ടി തിന്നാം. മുറ്റത്തു വിരിഞ്ഞു കിടക്കുന്ന കൂണുകളെയും ലില്ലി പൂവിനെയും കാണാം. ഇടിവെട്ടുമ്പോള്‍ ആണത്രേ ലില്ലി പൂക്കള്‍ വിരിയുന്നതും കൂണുകള്‍ ജന്മമെടുക്കുന്നതും. 

കിണറ്റിന്‍ കരയില്‍ വീണു കിടക്കുന്ന മഴപ്പാറ്റയുടെ ചിറകുകള്‍ ഉറുമ്പരിക്കുന്നതു കാണാം. നിറഞ്ഞു കിടക്കുന്ന കിണറിലേക്കൊന്നു എത്തി നോക്കൂ. കാക്ക കൊത്തി പകുതിയാക്കി വച്ച മാങ്ങകള്‍ പറമ്പില്‍ വീണു കിടക്കുന്നതു കാണാം. നനഞ്ഞ ചിതല്‍ പുറ്റിനരികിലൂടെ നടന്നകലുന്ന ചിതലുകളെ കാണാം. ചേമ്പിലയില്‍ തിളങ്ങി നില്‍ക്കുന്ന മഴ തുള്ളികളെ തൊടാം. നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന വെണ്ണീറിന്റെ ചാക്ക് കാണാം. നിറയെ പച്ചപ്പ് കാണുന്ന പശുവിന്റെ കണ്ണിലെ തിളക്കം കാണാം. പശുവിന്റെ പുറത്തിരുന്ന് ചിറക് ഉണക്കുന്ന മൈനയെ കാണാം.

കൊമ്പു പിടിച്ചു കുലുക്കി പുളിമര കൊമ്പില്‍ തങ്ങി കിടക്കുന്ന മഴത്തുള്ളികള്‍ കൊണ്ട് പ്രിയപ്പെട്ട ആരെയെങ്കിലും നനയ്ക്കാം. മഴ കൊണ്ടു മാത്രം മുളച്ച കയ്പക്ക ചെടിയുടെ പുതു നാമ്പുകള്‍ കാണാം. മുളച്ചു കിടക്കുന്ന പറങ്കി മാങ്ങാ ചെടിയുടെ ഇരുവശവുമുള്ള പച്ച പരിപ്പ് പറിച്ചു തിന്നാം. വെള്ള പൂക്കള്‍ വീണു കിടക്കുന്ന പാരിജാതത്തിന്‍ ചുവട്ടില്‍ പോയി നില്‍ക്കാം. മഴത്തുള്ളികള്‍ വീണു കിടക്കുന്ന ശീമക്കൊന്ന ചെടിയുടെ ഭംഗി ആസ്വദിക്കാം. പെയ്‌തൊഴിഞ്ഞ ശേഷം മഴ ബാക്കി വച്ച് പോയ പ്രകൃതിയിലെ മഴ ചിത്രങ്ങള്‍ എത്ര കണ്ടാലും മതി വരില്ല കാലമേറെ കഴിഞ്ഞാലും മനസ്സില്‍ കുളിര്‍മ്മയേകുന്ന  മഴയോര്‍മ്മകള്‍..

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി
 

click me!