Asianet News MalayalamAsianet News Malayalam
MF Hussain Nine of the memories
Gallery Icon

എം എഫ് ഹുസൈന്‍ ; ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ട്

മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന്‍ ആണ് ഇന്ത്യന്‍ ചിത്രകലയ്ക്ക് ആധുനിക മുഖം നല്‍കിയത്. 1952 തന്‍റെ ആദ്യ ഏകാംഗം പ്രദര്‍ശനത്തോടെ ചിത്രകലയിലേക്ക് കടന്നുവന്ന ഹുസൈന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമേരിക്കയിലും യൂറോപ്പിലും ഹുസൈന്‍ അറിയപ്പെട്ടു തുടങ്ങി. 
1967-ൽ ചിത്രകാരന്‍റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്‍റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിൽ  മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ പുരസ്കാരം ചിത്രം നേടി.  1966-ൽ പത്മശ്രീ, 1973 ൽ പത്മഭൂഷൺ, 1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.  2010 ൽ എം എഫ് ഹുസൈന്‍ ഖത്തർ പൗരത്വം സ്വീകരിച്ചു. 2011 ജൂൺ 9-ന് രാവിലെ ലണ്ടനിൽ വെച്ചാണ് ആ മഹാനായ ചിത്രകാരന്‍ അന്തരിച്ചത്. ഇന്ന് ആ മഹാനായ ചിത്രകാരന്‍റെ ഒമ്പതാം ചരമവാര്‍ഷികമാണ്.