അതിന്റെ വിപണി സ്ഥാനം പുനരുജ്ജീവിപ്പിക്കാൻ, തദ്ദേശീയ വാഹന നിർമ്മാതാവ് ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ ഒരു പ്രധാന അപ്‌ഡേറ്റ് നൽകാൻ തീരുമാനിച്ചു. ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് 2024 ന്റെ തുടക്കത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

2019 ന്റെ തുടക്കത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV300 നെ പുറത്തിറക്കിയത്. എന്നാല്‍ പുതിയ എൻട്രികളുടെ വരവ് കാരണം ഈ സെഗ്‌മെന്റിൽ നിലവിൽ കടുത്ത മത്സരം നേരിടുകയാണ് ഈ വാഹനം. അതിന്റെ വിപണി സ്ഥാനം പുനരുജ്ജീവിപ്പിക്കാൻ, തദ്ദേശീയ വാഹന നിർമ്മാതാവ് ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ ഒരു പ്രധാന അപ്‌ഡേറ്റ് നൽകാൻ തീരുമാനിച്ചു. ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് 2024 ന്റെ തുടക്കത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

പുതിയ 2024 മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് പനോരമിക്ക് സണ്‍റൂഫോടെയാകും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്‍റെ സെഗ്‌മെന്റിൽ പനോരമിക് സൺറൂഫുമായി വരുന്ന ആദ്യത്തെ വാഹനമായിരിക്കും XUV300. ഇതേ അപ്‌ഡേറ്റ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി മോഡൽ ലൈനപ്പിലും വരുത്തും. പുതിയ XUV300-ൽ പുതുതായി രൂപകൽപ്പന ചെയ്‍ത ഡാഷ്‌ബോർഡും അപ്‌ഡേറ്റ് ചെയ്‍ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, വയർലെസ് ഫോൺ ചാർജർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളും ഇതില്‍ വാഗ്‍ദാനം ചെയ്തേക്കാം.

മണ്‍മറഞ്ഞവൻ തിരിച്ചുവരുന്നോ? മൂടിപ്പൊതിഞ്ഞ് നിരത്തില്‍ പ്രത്യക്ഷനായ ആ അജ്ഞാതനാര്?

എഞ്ചിൻ സജ്ജീകരണം നിലവിലേത് തുടരാനാണ് സാധ്യത. പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പിന് സമാനമായി, പുതിയ 2024 മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റിൽ 1.2L, 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5L ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കും. പെട്രോൾ യൂണിറ്റ് 110bhp, 131Nm, ഡീസൽ എഞ്ചിൻ 117bhp ഉത്പാദിപ്പിക്കും. നിലവിലുള്ള എഎംടി ഗിയർബോക്‌സിന് പകരം ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് നൽകാം, അതേസമയം മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി വരും.

എസ്‌യുവിയുടെ മുന്നിലും പിന്നിലും കാര്യമായ മാറ്റങ്ങൾ കാണാൻ സാധ്യതയുണ്ട്. പുതിയ 2024 മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന് സി ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ ഉൾപ്പെടെയുള്ള ചില ഡിസൈൻ ഘടകങ്ങൾ XUV700-ൽ നിന്ന് കടമെടുക്കാം. മുൻവശത്ത്, പുതിയ രണ്ട് ഭാഗങ്ങളുള്ള ഗ്രില്ലും വലിയ സെൻട്രൽ എയർ ഇൻടേക്കും ലഭിക്കാൻ സാധ്യതയുണ്ട്. പുനർരൂപകൽപ്പന ചെയ്‍ത ടെയിൽ‌ഗേറ്റ്, പുതിയ ടെയിൽ‌ലാമ്പ് ക്ലസ്റ്ററുകൾ, മാറ്റിസ്ഥാപിച്ച ലൈസൻസ് പ്ലേറ്റുള്ള ട്വീക്ക് ചെയ്‌ത പിൻ ബമ്പർ എന്നിവയ്‌ക്കൊപ്പം ഒരു പുതിയ കൂട്ടം അലോയ് വീലുകളും ഉണ്ടായിരിക്കാം.

youtubevideo