Asianet News MalayalamAsianet News Malayalam

റെനോ കിഗര്‍ ഉടനെത്തും

വാഹനത്തിന്‍റെ ഒരു കൺസെപ്റ്റ് പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Renault Kiger compact SUV Launch Follow Up
Author
Mumbai, First Published Nov 18, 2020, 12:02 PM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി HBC എന്ന കോഡ് നാമത്തില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കിഗര്‍ എന്നാണ് ഈ പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം 2020 ഒക്ടോബറോടെ വിപണിയില്‍ അരങ്ങേറുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വൈകി.

വാഹനത്തിന്‍റെ ഒരു കൺസെപ്റ്റ് പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ടീസര്‍ വീഡിയോ കമ്പനി പുറത്തിറക്കിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. വരാനിരിക്കുന്ന വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  ക്വിഡ്, ട്രൈബർ എന്നിവ ഒരുങ്ങുന്ന അതേ CMF-A പ്ലാറ്റ്ഫോം ഉപയോഗിച്ചാവും പുതിയ വാഹനവും നിർമ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.  ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിംഗര്‍ ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ മോടിപിടിപ്പിക്കുക. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയാവും കിഗെറിന്റെ പ്രധാന ആകർഷണം എന്നാണ് റിപ്പോർട്ടുകൾ.

ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും കിംഗറിലും നല്‍കുക. 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും കിംഗറിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്‍മിഷനുകളും ഈ കോംപാക്ട് എസ്‌യുവിയില്‍ ഒരുക്കും. യുകെ സ്‌പെക് റെനോ കാപ്ചറില്‍ ഈ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എച്ച്ബിസി എസ്‌യുവിയിലെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ ലഭ്യമായിട്ടില്ല. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, എഎംടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.  

ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യയും കിഗറിൽ പ്രതീക്ഷിക്കാം. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ വാഹനങ്ങളാണ് മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios