Asianet News MalayalamAsianet News Malayalam

പ്ലാന്‍റുകള്‍ വീണ്ടും തുറന്ന് റോയല്‍ എൻഫീല്‍ഡ്

മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. 

Royal Enfield Reopend Production Plants
Author
Mumbai, First Published May 10, 2020, 10:05 PM IST

മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈയ്ക്കടുത്തുള്ള ഒറഗഡാം യൂണിറ്റിലാണ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ആദ്യം ആരംഭിച്ചതെന്ന് കമ്പനി പറയുന്നു. ഒറ്റ ഷിഫ്റ്റില്‍ കുറഞ്ഞ ജീവനക്കാരുമയിയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

''പ്ലാന്റ് ലൊക്കേഷനുകളിലും പരിസരങ്ങളിലും താമസിക്കുന്ന ജീവനക്കാരെയും ഷോപ്പ് ഫ്‌ലോര്‍ സ്റ്റാഫുകളെയും ഈ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നതിന് വിന്യസിക്കും, അങ്ങനെ ദീര്‍ഘദൂര യാത്ര ഒഴിവാക്കാനും യാത്ര സമയത്ത് സമ്പര്‍ക്കം കുറയ്ക്കാനും കഴിയും. സാമൂഹിക അകലം, ജോലിസ്ഥലത്തെ ശുചിത്വം എന്നി മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കും,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മറ്റ് രണ്ട് നിര്‍മാണ കേന്ദ്രങ്ങളായ തിരുവോട്ടിയൂര്‍, വല്ലം വഡഗല്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

'ചെന്നൈ, ഗുഡ്ഗാവ്, യുകെ ടെക്‌നിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ഉള്‍പ്പെടെ മറ്റെല്ലാ ഓഫീസുകളും അടച്ചിടുന്നത് തുടരും, ജീവനക്കാര്‍ വീട്ടില്‍ നിന്ന് തന്നെ ജോലിചെയ്യും,'' പ്രസ്താവനയില്‍ പറയുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ ശൃംഖലയുടെ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നെങ്കിലും 120 ഓളം ഡീലര്‍ഷിപ്പുകള്‍ ഭാഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് കമ്പനി പറയുന്നു. 'കര്‍ശനമായ സുരക്ഷാ നടപടികളോടെ 300 ഓളം ഡീലര്‍ഷിപ്പുകള്‍ മെയ് പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡീലര്‍ഷിപ്പുകളില്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന്,' പ്രസ്താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios