Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിലും ഇത്രയും ബുള്ളറ്റുകള്‍ വിറ്റ് റോയല്‍ എന്‍ഫീല്‍ഡ്; അമ്പരന്ന് വാഹനലോകം!

ലോക്ക്ഡൗണ്‍ കാലഘട്ടത്തിലും ഇത്രയും യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്

Royal Enfield sells 91 motorcycles in April
Author
Mumbai, First Published May 6, 2020, 4:48 PM IST

കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം മുഴുവനും ലോക്ക്ഡൗണിലാണ്. വാഹന വിപണിയില്‍  ഇത് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തിലും 91 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു.

പ്രവർത്തനം പൂർണമായും നിർത്തിയതിനാൽ ഏപ്രിൽ മാസത്തിൽ 91 യൂണിറ്റ് വിൽപ്പന മാത്രമേ റോയൽ എൻഫീൽഡിന് നേടാനായുള്ളു എന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.  2020 മാര്‍ച്ച് മാസത്തില്‍ 33 ശതമാനം വളര്‍ച്ച കയറ്റുമതി വില്‍പ്പനയില്‍ ഉണ്ടായെന്ന് കമ്പനി അറിയിച്ചു. 2019 മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 2,397 യൂണിറ്റുകളെ അപേക്ഷിച്ച് 3,184 യൂണിറ്റ് ഈ കാലയളവില്‍ കമ്പനി കയറ്റുമതി ചെയ്തു.നിലവില്‍ കമ്പനിയുടെ തിരുവോട്ടിയൂര്‍, ഒറഗഡാം, ചെന്നൈയിലെ വല്ലം വഡഗല്‍ പ്ലാന്റുകളും ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിതരണ ശൃംഖലകളും അടച്ചിട്ടിരിക്കുകയാണ്.

650 ഇരട്ട മോഡലുകള്‍ 25.30 ശതമാനം വളര്‍ച്ച നേടി. 1,328 യൂണിറ്റുകള്‍ 2019 മാര്‍ച്ച് മാസത്തില്‍ കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 1,664 യൂണിറ്റുകളായി വര്‍ധിച്ചുവെന്നും കമ്പനി അറിയിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ ചെന്നൈയിലെ തിരുവൊട്ടിയൂർ, ഒറഗഡം, വല്ലം വടഗൽ എന്നിവിടങ്ങളിലെ റോയൽ എൻഫീൽഡ് പ്ലാന്റും ഇന്ത്യയിലെയും യുകെയിലെയും ആർ ആൻഡ് ഡി വിങ്ങും താത്കാലികമായി അടച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളും അടഞ്ഞു കിടക്കുകയാണ്. ശരിയയായ സമയത് ഏല്ലാ മുൻകരുതലുകളോടൊപ്പം പ്ലാന്റും, ഡീലർഷിപ്പും തുറക്കുമെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കി.

എന്നാല്‍ ഡീലര്‍ഷിപ്പുകളൊക്കെ അടഞ്ഞുകിടക്കുമ്പോള്‍ എങ്ങനെയാണ് ഇത്രയും വണ്ടികള്‍ വിറ്റതെന്ന് വ്യക്തമല്ല. മുമ്പ് വിറ്റ വണ്ടികളുടെ ബില്ലിംഗ് ഏപ്രിലിൽ ചെയ്‍തത് ആവാനാണ് സാദ്ധ്യത എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios