സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ എസ്‍യുവി ഭീമനാണ് ഫോര്‍ച്യൂണര്‍. ടൊയോട്ട ഫോർച്യൂണർ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ എസ്‌യുവിയാണ്. ഓഫ്-റോഡിംഗിലും ഇത് തികച്ചും കഴിവുള്ളതാണ്. ഇത് ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾട്ടുറാസ് ജി 4, എംജി ഗ്ലോസ്റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന വാഹനം ടൊയോട്ടയുടെ ഏറെ വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നു കൂടിയാണ്. ഇപ്പോഴിതാ കടൽത്തീരത്ത് ഡ്രിഫ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തലകുത്തി മറിഞ്ഞ് വൈറലായ ഒരു ടൊയോട്ട ഫോര്‍ച്യൂണറിനെപ്പറ്റി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോയിൽ, ഫോർച്യൂണറിനെ ഡ്രിഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിൽ നിയന്ത്രണംവിട്ട് മറിയുന്നതായാണ് കാണുന്നത്. ആദ്യം ഒന്നുരണ്ടുവട്ടം ശ്രമിച്ചശേഷം തിരയോട് കൂടുതൽ അടുത്ത് വാഹനം എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് മറിയുന്നത്. ഇതോടെ ചുറ്റും നിന്നവരെല്ലാം ഓടിയെത്തുകയും വാഹനം ഉയർത്തുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. മണലിൽ മറിഞ്ഞതിനാൽ വലിയ കേടുപാടുകളൊന്നും വാഹനത്തിന് ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ വേഗത്തിൽ കോർണറിങ്ങിന് ശ്രമിച്ചാൽ വാഹനം റോൾഓവർ ആകും എന്നതിന് ഉദാഹരണമാണ് ഈ വീഡിയോ.
2021 ജനുവരി ആറിനാണ് പുത്തന്‍ ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ മോഡലുകളെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ എത്തുന്നത്. ഡീസല്‍ എന്ജിന് 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.
പുതിയ ഫോർച്യൂണറിൽ കരുത്തുള്ള ഫ്രണ്ട് ഗ്രിൽ, ശിൽചാതുരിയുള്ള സൈഡ്-പോണ്ടൂൺ ഷേപ്പ്ഡ് ബമ്പർ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. തീവ്രമായ എൽ.ഇ.ഡി ലൈൻ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ (ഡി.ആർ.എൽ), മൾട്ടി-ആക്‌സിസ് സ്‌പോക്ക് അലോയ് വീലുകൾ എന്നിവ സൂപ്പർ ക്രോം മെറ്റാലിക് ഫിനിഷിംഗിനൊപ്പം ആഡംബര കാഴ്ചയും നൽകുന്നു.
ഉൾവശത്ത്, സുപ്പീരിയർ സക്ഷൻ ബേസ്ഡ് സീറ്റ് വെന്റിലേഷൻ സിസ്റ്റവും (ഫ്രണ്ട് റോ), ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേയുള്ള വലിയ സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീൻ ഓഡിയോയും, ജെബിഎൽ 11 സ്പീക്കർ ഡബ്ല്യു / സബ് വൂഫർ സിസ്റ്റവും (4 x 4 വേരിയന്റുകൾ മാത്രം) ആണ് പുതിയ ഫോർച്യൂണറിലെ പ്രധാന മാറ്റങ്ങൾ.
എഞ്ചിനുകൾ മുമ്പത്തേതിന് സമാനമാണ്. 2.7 ലിറ്റർ പെട്രോൾ എഞ്ചിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനും ഉണ്ട്. പെട്രോൾ എഞ്ചിൻ പരമാവധി 166 പിഎസ് കരുത്തും 245 എൻഎം പരമാവധി ടോർക്കും പുറെത്തടുക്കും. ഡീസൽ എൻജിൻ 204 പിഎസ് കരുത്തും 500 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. വാഹനത്തിൽ ആൻറി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷൻ, സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം ഉണ്ട്.
ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് മോഡലും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലും മറ്റ് തെക്കു കിഴക്കന്‍ വിപണികളിലുമാണ് ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ട് എന്ന വേരിയന്റ് അവതരിപ്പിച്ചത്. സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക്, ഡാര്‍ക്ക് ഗ്രേ മൈക്ക മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഫാന്റം ബ്രൗണ്‍ മെറ്റാലിക് തുടങ്ങീ അഞ്ച് കളര്‍ ഓപ്ഷുകളിലാണ് ഫോര്‍ച്യൂണര്‍ ജിആര്‍ സ്പോര്‍ട്ട് ലഭ്യമാകുക. വേരിയന്റിന് ഡാര്‍ക്ക് ക്രോം ഗ്രില്‍, ന്യൂ ജനറേഷന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ജിആര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, മുന്നിലും വശങ്ങളിലും ജിആര്‍ ലോഗോ എന്നിവ നല്‍കിയിട്ടുണ്ട്. ഏഴ് സീറ്റുകളുള്ള കാറിന്റെ മുന്നിലും പിറകിലും ഉള്‍വശത്തും ക്രോം ഫിനിഷിങ്, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയുണ്ട്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 2.7 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ അല്ലെങ്കില്‍ 2.4 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നിവ തിരഞ്ഞെടുക്കാം. പെട്രോള്‍ എന്‍ജിന് പരമാവധി 161 ബിഎച്ച്പി കരുത്തും 242 എന്‍എം പരമാവധി ടോര്‍ക്കുമാണ് ലഭിക്കുക. എന്നാല്‍ ടര്‍ബോ ഡീസല്‍ എന്ജിന് 147 ബിഎച്ച്പി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കുമുണ്ടാകും.
രണ്ട് എന്‍ജിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍-വീല്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, ട്രെയിലര്‍ കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
