Asianet News MalayalamAsianet News Malayalam

മികച്ച നേട്ടവുമായി ജോയ് ഇ ബൈക്ക് നിര്‍മ്മാതാക്കള്‍

ജോയ് ഇ ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി 2021 സാമ്പത്തിക വര്‍ഷം 18.7 കോടി രൂപ അറ്റാദായം കൈവരിച്ചു

Wardwizard Innovations And Mobility Ltd Registers Growth
Author
Mumbai, First Published May 13, 2021, 2:01 PM IST

കൊച്ചി:  ജോയ് ഇ ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി 2021 സാമ്പത്തിക വര്‍ഷം 18.7 കോടി രൂപ അറ്റാദായം കൈവരിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 39.37 കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 44.2 ശതമാനം വര്‍ധനവോടെ 17.09 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

 രാജ്യവ്യാപകമായി തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും വിദേശ രാജ്യങ്ങളിലേക്കു പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ ചൂണ്ടിക്കാട്ടി. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷത്തില്‍ ക്രിയാത്മക നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്നും വ്യക്തിഗത വാഹനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതും ഇന്ധനവില കുതിച്ചുയര്‍ന്നതും വൈദ്യുത ഇരുചക്ര വാഹന വില്‍പന വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios