എയ്‌റോക്‌സ് 155 മാക്സി സ്‍കൂട്ടര്‍ വിപണിയില്‍ എത്തിച്ച ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ

എയ്‌റോക്‌സ് 155 മാക്സി സ്‍കൂട്ടര്‍ വിപണിയില്‍ എത്തിച്ച ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ. ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്ബോർഡ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, വലിയ 24.5 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ്, ബോഡി-നിറമുള്ള അലോയ് വീലുകൾ എന്നിങ്ങനെ ആകെ മൊത്തം സ്‌പോർട്ടി ലുക്കിലാണ് എയ്‌റോക്‌സ് 155 വിപണിയിലെത്തിയിരിക്കുന്നത്. 14-ഇഞ്ച് അലോയ് വീലുകളും, 140 സെക്ഷൻ പിൻ ടയറും എയ്‌റോക്‌സ് 155ന്റെ സ്‌പോർട്ടി ലൂക്ക് പൂർണമാകുന്നു.

പുതിയ യമഹ R15 വേർഷൻ 4.0യെ ചലിപ്പിക്കുന്ന 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയാണ് എയ്‌റോക്‌സ് 155 ന്‍റെയും ഹൃദയം. പക്ഷെ പവർ 4 ബിഎച്പി കുറവാണ്. 8,000 ആർപിഎമ്മിൽ 14.7 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 13.9 എൻഎം പരമാവധി ടോർക്കും നിർമ്മിക്കുന്ന എൻജിൻ സിവിടി ഗിയർബോക്‌സുമായാണ് ട്രാന്‍സ്‍മിഷന്‍. 

എൽഇഡി പൊസിഷൻ ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിഫങ്ഷൻ കീ, ഓട്ടോമാറ്റിക് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷൻ, എബിഎസ് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഈ സ്‍കൂട്ടറില്‍ ഉണ്ട്. 

റേസിംഗ് ബ്ലൂ, ഗ്രേ വെർമില്ലിയൻ നിറങ്ങളിൽ വാങ്ങാവുന്ന യമഹ എയ്‌റോക്‌സ് 155ന് 1.29 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. മോട്ടോജിപി റെയ്‌സിൽ പങ്കെടുക്കുന്ന മോൺസ്റ്റർ എനർജി യമഹ ടീമിന്റെ സ്റ്റിക്കറുകൾ പതിപ്പിച്ച മോട്ടോജിപി എഡിഷനിലും എയ്‌റോക്‌സ് 155 വാങ്ങാം. 1000 രൂപ കൂടുതലാണ് എന്ന് മാത്രം. എതിരാളികളിൽ പ്രധാനിയായ അപ്രിലിയ എസ്എക്‌സ്ആർ 160 ആണ് മുഖ്യ എതിരാളി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona