ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്. ഇനി രാജ്യസഭ കൂടി പാസാക്കുന്നതോടെ ബില്‍ നിയമമാകും. ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവയെന്തെന്ന് അറിയാം. 

 • മദ്യപിച്ച് വാഹനം ഓടിച്ചാല്‍  - 10000  (നിലവില്‍ 2000)
 • ആംബുലന്‍സുകള്‍ ഉള്‍പ്പെട അവശ്യ സര്‍വ്വീസുകളുടെ വഴി തടഞ്ഞാല്‍ - 10000
 • അപകടകരമായി വണ്ടിയോടിച്ചാല്‍  - 5000
 • ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000 (നിലവില്‍ 100)
 • ലൈസന്‍സില്ലാത്തവര്‍ വണ്ടിയോടിച്ചാല്‍ - 10000  (നിലവില്‍ 500)
 • വണ്ടിയോടിക്കുമ്പോള്‍ ലൈസന്‍സ് കൈവശമില്ലെങ്കില്‍ - 5000  (നിലവില്‍ 500)
 • അമിത വേഗം - 1000-2000 (നിലവില്‍ 500)
 • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000 (നിലവില്‍ 100)
 • മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000  (നിലവില്‍ 1000)
 • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000 (നിലവില്‍ 1000)
 • അമിതഭാരം കയറ്റിയാല്‍ 20,000 രൂപ (നിലവില്‍ 2000)
 • ബൈക്കിലെ ട്രിപ്പിളടി - 2000 ഫൈനും മൂന്നു മാസം ലൈസന്‍സ് സസ്പെൻഷനും  (നിലവില്‍ 100)

മറ്റുചില മുഖ്യ വ്യവസ്ഥകൾ

 • കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വര്‍ഷം തടവും ഒപ്പം ലൈസന്‍സ് റദ്ദാവും
 • പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും
 • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. നിലവിൽ ഇത് 3 വർഷം
 • ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി 10 വര്‍ഷം (നിലവില്‍ 20)
 • കാലാവധി പൂർത്തിയാകുന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും
 • അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
 • വാഹനം ഇടിച്ചിട്ട് ഓടിച്ചു പോകുന്ന കേസുകളില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം (നിലവില്‍ 25,000 രൂപ), ഗുരുതര പരിക്കിന് 50,000 രൂപ (നിലവില്‍ 12,500 രൂപ)