Asianet News MalayalamAsianet News Malayalam

കാര്‍ വാങ്ങും മുമ്പ് ഡ്രൈവറുടെ ഉയരം അളക്കണം, കാരണം!

വളരെയേറെ കരുതലോടെ വേണം വാഹനം തെരെഞ്ഞെടുക്കാന്‍. മോഡലും സുരക്ഷയും ഡീലര്‍ഷിപ്പും എല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ അതിനൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ് ഡ്രൈവറുടെ ഉയരവും. എന്തു കൊണ്ടെന്നല്ലേ?

Drivers height important when brought a car
Author
Trivandrum, First Published Jun 21, 2019, 3:06 PM IST

വളരെക്കാലത്തെ സ്വപ്‍നങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കുമൊക്കെ ഒടുവിലാകും സാധരണക്കാരില്‍ പലരും സ്വന്തമായി ഒരു കാര്‍ എന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നത്. അപ്പോള്‍ വളരെയേറെ കരുതലോടെ വേണം വാഹനം തെരെഞ്ഞെടുക്കാന്‍. മോഡലും സുരക്ഷയും ഡീലര്‍ഷിപ്പും എല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ അതിനൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ് ഡ്രൈവറുടെ ഉയരവും. എന്തു കൊണ്ടെന്നല്ലേ? അതിനുള്ള ഉത്തരമാണ് താഴെപ്പറയുന്നത്.

വളരെ പ്രധാനപ്പെട്ട കാര്യമാണ് ഡ്രൈവറുടെ ഉയരം. ചില കാറുകള്‍ക്ക് ഉയരം വളരെ കുറവായിരിക്കും. ഉദാഹരണത്തിന് മാരുതി ബെലേനോ, ഹ്യുണ്ടായ് ആക്‌സന്റ് എന്നിവയെ എടുക്കുക. ഇത്തരം മോഡലുകളില്‍ ഉയരമുള്ളവര്‍ക്ക് കയറാനും ഇറങ്ങാനും വളരെ ബുദ്ധിമുട്ടാവും അനുഭവപ്പെടുക. പ്രത്യേകിച്ച് സ്റ്റിയറിങ്ങിന്റെ ബന്ധനത്തില്‍നിന്ന് രക്ഷപ്പെട്ട് ഉയരമുള്ള ഡ്രൈവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ കഷ്ടപ്പെടേണ്ടിവരും. അങ്ങനെയുള്ളവര്‍ ഉയരമുള്ള കാറുകളോ എംപിവികളോ എസ്‍യുവികളോ പരിഗണിക്കുന്നതായിരിക്കും ഉചിതം.

പ്രായമുള്ളവര്‍ക്കും ഉയരം കുറഞ്ഞ കാറുകളില്‍നിന്നും കയറാനും ഇറങ്ങാനും ബുദ്ധിമുട്ടായിരിക്കും. വീട്ടിലെ സ്ഥിരാംഗങ്ങളില്‍ പ്രായാധിക്യമുള്ളവരുണ്ടെങ്കില്‍ നിര്‍ബന്ധമായും ഉയരമുള്ള സീറ്റുകളോടുകൂടിയ കാര്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം.

Follow Us:
Download App:
  • android
  • ios