കാറിന്റെ ഡാഷ്‌ബോർഡിൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലൈറ്റ് തെളിയുന്നത് സിസ്റ്റത്തിലെ തകരാറിനെയാണ് സൂചിപ്പിക്കുന്നത്. ഇത് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ചക്രങ്ങൾ ലോക്ക് ആകാനും നിയന്ത്രണം നഷ്ടപ്പെടാനും കാരണമായേക്കാം.
പുതിയ കാലത്ത് എല്ലാ വാഹന നിർമ്മാതാക്കളും ഉപഭോക്താക്കൾക്കായി നൂതന സവിശേഷതകളുള്ള വാഹനങ്ങൾ പുറത്തിറക്കുന്നു. കാറുകൾ വളരെയധികം പുരോഗമിച്ചിരിക്കുന്നു. ഇപ്പോൾ ചെറിയ തകരാർ പോലും വാഹനം സിഗ്നലുകൾ നൽകാൻ കാരണമാകുന്നു. ഇത് കാറിന്റെ ഏത് ഭാഗത്താണ് പ്രശ്‌നമുള്ളതെന്ന് വെളിപ്പെടുത്തുന്നു. ഡാഷ്‌ബോർഡിലെ ഡ്രൈവറുടെ ഡിസ്‌പ്ലേയിൽ എപ്പോഴെങ്കിലും മുന്നറിയിപ്പ് ലൈറ്റ് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഓരോ മുന്നറിയിപ്പ് ലൈറ്റും എന്തിനെയെങ്കിലും സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള ഈ ലൈറ്റുകളിൽ ഒന്ന് എബിഎസ് അല്ലെങ്കിൽ ആന്റി-ബ്രേക്കിംഗ് സിസ്റ്റത്തിനുള്ളതാണ്. എബിഎസ് ലൈറ്റ് കത്തുകയാണെങ്കിൽ അതിന്റെ അർത്ഥമെന്താണെന്നും അത് എന്ത് തരത്തിലുള്ള കേടുപാടുകൾക്ക് കാരണമാകുമെന്നും നമുക്ക് നോക്കാം.
നിങ്ങളുടെ ഡാഷ്‌ബോർഡിൽ പെട്ടെന്ന് ഒരു അലേർട്ട് ലൈറ്റ് പ്രകാശിക്കുമ്പോൾ, കാറിന്റെ സിസ്റ്റം നിങ്ങളോട് എന്തോ പറയുന്നുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. വാഹനമോടിക്കുമ്പോഴോ കാർ സ്റ്റാർട്ട് ചെയ്തതിനു ശേഷമോ ഡ്രൈവറുടെ ഡിസ്‌പ്ലേയിൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) അലേർട്ട് ലൈറ്റ് പ്രകാശിക്കുന്നത് കണ്ടാൽ, അതൊരു അപകടസൂചനയായിരിക്കാം. നിങ്ങൾ ഉടനടി നടപടിയെടുക്കണം.
എന്താണ് എബിഎസ്?
പെട്ടെന്നുള്ളതോ വേഗത്തിലുള്ളതോ ആയ ബ്രേക്കിംഗ് സമയത്ത് ചക്രങ്ങൾ ലോക്ക് ആകുന്നത് തടയുന്ന ഒരു സുരക്ഷാ സവിശേഷതയാണ് എബിഎസ്. ഇത് ഡ്രൈവർക്ക് മികച്ച സ്റ്റിയറിംഗ് നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്നു. കാർ തെന്നിമാറുന്നത് തടയാനും ഇത് സഹായിക്കുന്നു. മൊത്തത്തിൽ, ഈ സവിശേഷത അപകടങ്ങൾ തടയാൻ സഹായിക്കുന്നു.
എബിഎസ് അലേർട്ട് ലൈറ്റ് എന്താണ് അർത്ഥമാക്കുന്നത്?
എബിഎസ് ലൈറ്റ് തെളിയുമ്പോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നോ അല്ലെങ്കിൽ ഒരു സെൻസറിൽ ഗുരുതരമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നോ ആണ് അത് സൂചിപ്പിക്കുന്നത്. ഈ ലൈറ്റ് കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ വാഹനം ഒരു സർവീസ് സെന്ററിലേക്കോ അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഒരു മെക്കാനിക്കിന് സമീപത്തേക്കോ ഉടൻ കൊണ്ടുപോകുക.
എന്നിട്ടും വണ്ടി ഓടിച്ചാൽ എന്തുസംഭവിക്കും?
എബിഎസ് ലൈറ്റ് കത്തുന്നുവെങ്കിൽ, സെൻസർ ശരിയായി പ്രവർത്തിക്കുന്നില്ല അല്ലെങ്കിൽ അത് കേടായിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഈ തകരാറുള്ള വാഹനമാണ് നിങ്ങൾ ഓടിക്കുന്നതെന്ന് കരുതുക. ഒരു അടിയന്തര സാഹചര്യത്തിൽ നിങ്ങൾക്ക് ബ്രേക്ക് പ്രയോഗിക്കേണ്ടിവരുമെന്ന് സങ്കൽപ്പിക്കുക. ഈ സാഹചര്യം അപകട സാധ്യത വർദ്ധിപ്പിക്കും. കാരണം തകരാറിലായ സെൻസർ ചക്രങ്ങൾ ജാമാകുകയും വാഹനത്തിന്‍റെ നിയന്ത്രണം നഷ്‍ടമാകാൻ ഇടയാക്കുകയും ചെയ്യും.


