Asianet News MalayalamAsianet News Malayalam

വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റാന്‍ എന്തു ചെയ്യണം? അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ പുതിയ നടപടിക്രമങ്ങള്‍ 

New Procedure For Changing Vehicle Ownership Malayalam Auto Tips
Author
Trivandrum, First Published Mar 31, 2019, 6:09 PM IST

തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് വാഹന്‍ നാല് സോഫ്റ്റ്​വെയർ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ പുതിയ നടപടിക്രമങ്ങള്‍ നിലവില്‍വന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍ ടി ഓഫീസില്‍ നല്‍കിയാണ് രജിസ്ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ വാഹനം വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാകും. താഴെ പറയുംപ്രകാരമാണ് പുതിയ നടപടികള്‍

1. വില്‍ക്കുന്നയാള്‍ മുന്‍കൈയ്യെടുക്കണം
പുതിയ സംവിധാനം അനുസരിച്ച് രജിസ്ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടത്.  ഇല്ലെങ്കില്‍ പുതിയ ആര്‍സി ബുക്ക് പേരില്‍ ചേര്‍ത്ത് കിട്ടാത്ത രീതിയിലാണ് ഈ സംവിധാനം.

2. അപേക്ഷ ഓണ്‍ലൈനില്‍
 ഇനി ഓണ്‍ലൈന്‍ മുഖേനയാണ് വാഹനം വില്‍ക്കുന്നയാള്‍ കൈമാറ്റഫോറത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേല്‍വിലാസത്തിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈനായി നല്‍കണം. 

3. ഒടിപി
ഈ മൊബൈല്‍ നമ്പറില്‍ വരുന്ന ഒ.ടി.പി. കൂടി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അപേക്ഷ പൂര്‍ത്തിയാകുകയുള്ളൂ. ഫീസും ഓണ്‍ലൈനായി തന്നെയാണ് അടയ്ക്കേണ്ടത്.

4. പൂരിപ്പിച്ച അപേക്ഷ ഓഫീസിലെത്തിക്കണം
തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷയുടെയും ഫീസടച്ച രസീതി എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍.സി.യുമായി വില്‍ക്കുന്നയാള്‍ പിന്നീട് നേരിട്ട് ആര്‍.ടി. ഓഫീസിലെത്തിയും അപേക്ഷ നല്‍കണം. 

5. ഒറിജിനല്‍ ആര്‍സി ഉപയോഗശൂന്യമാക്കും
ഈ ആര്‍ടി ഓഫീസില്‍ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒറിജിനല്‍ ആര്‍ സി ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നല്‍കും.

7. വിവരങ്ങളെല്ലാം വാങ്ങിയ ആളിലേക്കും
ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസിലും ലഭ്യമാകും. ഇവിടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും പുതിയ ആര്‍.സി. തയ്യാറാക്കുക. 

8. പുതിയ ആര്‍ സി കിട്ടണമെങ്കില്‍
വാഹനം വാങ്ങുന്നയാള്‍ ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നമുറയ്ക്ക് മാത്രമേ പുതിയ ആര്‍ സി ബുക്ക് ലഭിക്കുകയുള്ളൂ.

Follow Us:
Download App:
  • android
  • ios