Asianet News MalayalamAsianet News Malayalam

കാര്‍ പാര്‍ക്ക് ചെയ്യേണ്ടത് ഏത് ഗിയറില്‍?

കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഏത് ഗിയറിട്ട് വയ്ക്കണമെന്ന സംശയം പലര്‍ക്കമുണ്ടാകും.

Which Gear Use For Car Parking
Author
Trivandrum, First Published Mar 3, 2019, 6:56 PM IST

കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഏത് ഗിയറിട്ട് വയ്ക്കണമെന്ന സംശയം പലര്‍ക്കമുണ്ടാകും. ഫസ്റ്റ് ഗിയറിടണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് ന്യൂട്രലാണ് ഉത്തമമെന്നാണ്. എന്നാല്‍ മുമ്പോട്ട് ഉരുളാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ റിവേഴ്‍സ് ഗിയറാണ് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ ഏതാണ് ശരി?

ഫസ്റ്റ് ഗിയറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പിന്നില്‍ നിന്നോ, മുന്നില്‍ നിന്നോ മറ്റൊരു വാഹനം വന്നിടിച്ചാല്‍ ഗിയര്‍ ബോക്സ് തകരാറാകുമെന്ന കാരണമാണ് ന്യൂട്രലില്‍ കാര്‍ പാര്‍ക്ക് ചെയ്യാണമെന്ന വാദത്തിനു പിന്നില്‍. എന്നാല്‍ കാര്‍ എപ്പോഴും ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ശരിയായ രീതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാരണം ഫസ്റ്റ്-റിവേഴ്‌സ് ഗിയറുകള്‍ക്ക് കുറഞ്ഞ അനുപാതമാണുള്ളത്. അതുകൊണ്ടു തന്നെ ഗിയറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവ്‌ട്രെയിന്‍ മികവേറിയ രീതിയില്‍ ലോക്ക് ചെയ്യപ്പെടും. മറ്റൊരു വാഹനം വന്നിടിച്ചാലും ടയറുകള്‍ ഒരുപരിധി വരെ ചലിക്കില്ല. ഇത് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും.  അതിനാല്‍ ഏത് സാഹചര്യത്തിലും പാര്‍ക്ക് ചെയ്ത വാഹനം നീങ്ങി പോകാതിരിക്കാന്‍ പാര്‍ക്കിംഗ് ബ്രേക്കിനൊപ്പം കാര്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം. മുമ്പോട്ട് ഉരുളാന്‍ സാധ്യതയുള്ള ഇടങ്ങളിലാണ് പാര്‍ക്കിംഗ് എങ്കില്‍ തീര്‍ച്ചയായും റിവേഴ്‍സ് ഗിയറില്‍ പാര്‍ക്ക് ചെയ്യുക.

Follow Us:
Download App:
  • android
  • ios