റോള്‍സ് റോയിസ് ഫാന്‍റം കാറുകളെക്കുറിച്ച് കേട്ടിട്ടില്ലേ? വാഹന പ്രേമികളുടെ ഇഷ്ട മോഡലായ ആഢംബരരാജാവ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പിറന്ന ഫാന്‍റം കാറുകള്‍ക്ക് നൂറുവയസ് തികയാറായിരിക്കുന്നു. ഇപ്പോള്‍ എട്ടാമത്തെ തലമുറ വിപണിയില്‍ എത്തുകയാണ്. ഇതാ പേരുപോലെ തന്നെ ശബ്ദമില്ലാതെ ഒഴുകി വരുന്ന ഫാന്‍റം കാറുകളുടെ ചില വിശേഷങ്ങള്‍
1. 1925-ലാണ് ആദ്യത്തെ ഫാന്റം മോഡലിന്‍റെ പിറവി.
2. മറ്റുകാറുകളെപ്പോലെ എല്ലാ വര്‍ഷവും ഫാന്‍റം കാറുകല്‍ വിപണിയിലെത്തില്ല. ആന പ്രസവിക്കുന്നതുപോലെ പതിറ്റാണ്ടുകള്‍ കൂടി ഒരെണ്ണം മാത്രം
3. വിവിധ രാഷ്ട്രത്തലവന്മാര്‍, മഹാന്മാര്‍, രാജകുടുംബാംഗങ്ങള്‍, തുടങ്ങി പ്രമുഖരുടെയെല്ലാം ഇഷ്ടവാഹനം
4. ന്യൂജെന്‍ ആഡംബരമോഡലുകളോട് പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഏക മോഡല്‍
5. ഏറെ പ്രത്യകതകളുമായി എട്ടാമത്തെ മോഡല്‍
6. പുതിയ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലറ്റ്‌ഫോം. ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭവം
7. 563 എച്ച്പി കരുത്തോടെ 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എഞ്ചിന്‍ ഹ-ദയം
8. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.1 സെക്കന്റുകള്‍ മാത്രം മതി
9. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതിപ്പെടുത്തിയിട്ടുണ്ടെങ്കിലും റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ 290 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും.
10. ടയര്‍ റോഡില്‍ ഉയരുന്ന ശബ്ദം പോലും കേക്കില്ല. ഇതിനായി 180 ഓളം വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍. എഞ്ചിന്‍റരെയോ വാഹനത്തിന്റെയോ ശബ്ദം യാത്രികരെ അലോസരപ്പെടുത്താതിരിക്കാന്‍ 130 കിലോഗ്രാം ഭാരമുള്ള ശബ്ദമില്ലാതാക്കല്‍ പദാര്‍ത്ഥങ്ങള്‍
