Asianet News MalayalamAsianet News Malayalam

കാറിന്‍റെ മൈലേജ് കൂട്ടണോ? ഇതാ 10 എളുപ്പ വഴികള്‍

പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന ഇന്ധന ക്ഷമത തങ്ങളുടെ കാറിന് കിട്ടുന്നില്ല എന്നത് പല വാഹന ഉടമകളുടെയും പരാതിയാണ് . എന്നാല്‍ നിര്‍മ്മാതാക്കള്‍ പറയുന്നതിലോ ചിലപ്പോള്‍ അതില്‍ കൂടുതലോ മൈലേജ് നല്‍കാന്‍ മിക്ക കാറുകള്‍ക്കും കഴിയും. പക്ഷേ അത് വാഹന ഉടമയുടെയും ഡ്രൈവര്‍മാരുടെയുമൊക്കെ കൈയ്യിലിരിപ്പിനെ ആശ്രയിച്ചിരിക്കുമെന്നു മാത്രം. കാറുകളുടെ മൈലേജ് കൂട്ടാനും ദീര്‍ഘകാലം അത് നിലനിര്‍ത്താനും ഇതാ വളരെ ലളിതമായ ചില  പൊടിക്കൈകള്‍: 
 

10 tips to improve mileage of your car
Author
Trivandrum, First Published Oct 11, 2018, 3:17 PM IST

1. സര്‍വ്വീസിംഗ് ആന്‍റ് ഫില്‍റ്ററിംഗ്
കൃത്യമായ കാലയളവിലുള്ള സര്‍വ്വീസിംഗും എയര്‍ ഫില്‍റ്റര്‍ മാറ്റവും. കൂടുതല്‍ പൊടിയുള്ള സാഹചര്യങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളാണെങ്കില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന കാലയളവിനും മുമ്പേ എയര്‍ ഫില്‍റ്റര്‍ മാറ്റുക

10 tips to improve mileage of your car

2. എ സി ഉപയോഗം
എയര്‍ കണ്ടീഷന്‍ കഴിവതും ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ആവശ്യമില്ലാത്ത സമയങ്ങള്‍ എസി ഓഫാക്കി ഇടുക

10 tips to improve mileage of your car

3. ടയറിന്‍റെ മര്‍ദ്ദം
ടയറില്‍ എപ്പോഴും ആവശ്യത്തിനു മര്‍ദ്ദമുണ്ടെന്ന് ഉറപ്പുവരുത്തുക

10 tips to improve mileage of your car

4. ഗിയര്‍ ചെയിഞ്ചിംഗ്
എഞ്ചിന്‍ വേഗം കൂടുതല്‍ ഉയരുന്നതിനു മുമ്പ് അടുത്ത ഗിയറിലേക്ക് മാറ്റുക.  അടിക്കടിയുള്ള ഗിയര്‍ മാറ്റങ്ങളും ഹാഫ് ക്ലച്ച്, ക്ലച്ചിലുള്ള നിരങ്ങല്‍ തുടങ്ങിയവ മൈലേജ് കുറയ്ക്കും

10 tips to improve mileage of your car

 

5. വേഗത
ദൂരയാത്രകളില്‍ കഴിവതും 50 - 60 കിലോമീറ്റര്‍ പരിധിയില്‍ വാഹനം ഓടിക്കുക. ക്രമേണ വേഗം ആര്‍ജ്ജിക്കുകയും അനുക്രമമായി കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവിംഗ് രീതി സ്വായത്തമാക്കുക

10 tips to improve mileage of your car

6. യാത്രാ പദ്ധതി
ചെറിയ യാത്രകളൊഴികെയുള്ള യാത്രകള്‍ മുന്‍കൂട്ടി തയ്യാറാക്കുക. പാര്‍ക്കിംഗിനെപ്പറ്റി മുന്‍കൂട്ടി ധാരണയുണ്ടാക്കുക

10 tips to improve mileage of your car

7.എഞ്ചിന്‍ പ്രവര്‍ത്തനം
ഒരു മിനിറ്റിലധികം നിര്‍ത്തേണ്ട ഇടങ്ങളിലും ട്രാഫിക്ക് സിഗ്നലുകളിലുമൊക്കെ എഞ്ചിന്‍ ഓഫ് ചെയ്യുക

10 tips to improve mileage of your car

8. ശാന്തമായ ഡ്രൈവിംഗ്
മൈലേജിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ലളിതമായ ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിംഗും ഗിയര്‍ ചെയിഞ്ചിംഗുമൊക്കെ മൈലേജ് മാത്രമല്ല വാഹനത്തിന്‍റെ ദീര്‍ഘായുസ് തന്നെ നഷ്ടപ്പെടുത്തും

10 tips to improve mileage of your car

9. മിടുക്കന്‍ ഡ്രൈവിംഗ്
പരമാവധി ഉയര്‍ന്ന ഫോര്‍ത്ത്, ഫിഫ്ത്ത് ഗിയറുകളില്‍ കഴിവതും 50 - 60 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സമയം ഓടിക്കാനുള്ള മിടുക്കും ഇന്ധനക്ഷമത ഉയര്‍ത്തും

10 tips to improve mileage of your car

10. റോഡിലെ ദീര്‍ഘ വീക്ഷണം
കാറോടിക്കുമ്പോള്‍ മുന്നില്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങളോട് അവസാന നിമിഷം പ്രതികരിക്കാന്‍ കാത്തിരിക്കരുത്. പ്രതിബന്ധങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുക. മൈലേജു മാത്രമല്ല വാഹനത്തിന്‍റെയും നിങ്ങളുടെയും ആയുസ്സ് ഇതു മൂലം വര്‍ദ്ധിക്കും

10 tips to improve mileage of your car

 

Follow Us:
Download App:
  • android
  • ios