പതിനൊന്നു വയസുകാരി ഓടിച്ച ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറ്റി. യു എസിലെ ലൂസിവില്ലയിലാണ് സംഭവമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസമയത്ത് വീട്ടിലെ ലിവിംഗ് റൂമില്‍ അഞ്ച് കുട്ടികളുണ്ടായിരുന്നു. വീട് ഭാഗികമായി തകര്‍ന്നെങ്കിലും ആര്‍ക്കും പിരക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് കുട്ടി തനിക്ക് ആളുകളെ കൊല്ലണമെന്ന് ആവര്‍ത്തിച്ചു.

കുട്ടി ഓട്ടിസം ബാധിതയാണെന്നും പതിവായി കാണുന്ന ഒരു ടിവി പരിപാടി അനുകരിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നുമാണ് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്.