ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ച് 52 യാത്രക്കാർ മരിച്ചു. കസഖ്സ്ഥാനിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. 55 യാത്രക്കാരും രണ്ടു ഡ്രൈവർമാരുമാണ് ബസിലുണ്ടായിരുന്നത്. അഞ്ചുപേർ സാരമായ പരുക്കുകളോടെ രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റഷ്യൻ നഗരം സമാരയിൽനിന്നു തെക്കൻ കസഖ്സ്ഥാനിലെ ഷിംകെന്റിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അക്തോബെ നഗരത്തിനടുത്തു വച്ചാണ് ബസിൽ തീ പടര്‍ന്നത്. ഉസ്ബെക്കിസ്ഥാൻകാരാണു ബസിലുണ്ടായിരുന്നതെന്നു രക്ഷപെട്ട ഡ്രൈവർ പറഞ്ഞു.കസഖ്സ്ഥാൻ റജിസ്ട്രേഷനിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.