സിഡ്‌നി: കടലില്‍ മുങ്ങിത്താണ രണ്ട് യുവാക്കളുടെ ജീവന്‍ രക്ഷിക്കുന്ന ഡ്രോണിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. വ്യാഴാഴ്ച സിഡ്‌നി തീരത്താണ് സംഭവം. തിരമാലകളില്‍ പെട്ടുപോയ രണ്ട് നീന്തലുകാരെ ഡ്രോണിന്റെ സഹായത്തോടെയാണ് രക്ഷിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചു കൊണ്ടുള്ള ലോകത്തിലെ ആദ്യ രക്ഷാപ്രവര്‍ത്തനം എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
കടലില്‍ കുളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ തിരമാലയില്‍ പെട്ട് ആഴക്കടലിലേക്ക് പോകുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ലൈഫ് ഗാര്‍ഡുകള്‍ ഇത് ഡ്രോണ്‍ നിയന്ത്രിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന ഡ്രോണ്‍ ഇവരെ കണ്ടെത്തി. തുടര്‍ന്ന് താഴേക്ക് ഇട്ട് നല്‍കിയ ലൈഫ് ജാക്കറ്റില്‍ പിടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.
