പുഷ്പക വിമാനത്തിൽ സീതാദേവിയെ തട്ടിക്കൊണ്ടുപോകുമ്പോൾ തടയാൻ പറന്നുപൊങ്ങിയ ജടായുവിന്‍റെ ചിറകുകൾ രാവണൻ അറുത്തുമാറ്റിയെന്നാണ് ഐതിഹ്യം. ജടായു ചിറകറ്റുവിണ സ്ഥലമാണ് ജടായു പാറയെന്നാണ് വിശ്വാസം. രാക്ഷസ രാജാവ് ചിറകരിഞ്ഞുവീഴ്ത്തിയ ജടായു വീണ്ടും പുനർജനിക്കുകയാണ് കേരളത്തിലെ ശ്രദ്ധേയമായ ടൂറിസം പദ്ധതിയിലൂടെ.
സംസ്ഥാനത്തെ ആദ്യത്തെ ബി.ഒ.ടി മോഡൽ ഇക്കോ ടൂറിസം സംരംഭമായ ജഡായു എർത്ത് സെൻ്ററിലെ അഡ്വഞ്ചർ റോക്ക് ഹിൽ സഞ്ചാരികൾക്കായി തുറന്നു കഴിഞ്ഞു. കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജഡായു എർത്ത് സെന്‍റർ എന്നു പുനർനാമകരണം ചെയ്ത ജഡായു നേച്ചർ പാർക്കിലാണ് സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന പടുകൂറ്റൻ പക്ഷിശിൽപ്പമുള്ളത്. ചടയമംഗലത്തെ നാലു കുന്നുകൾ ഉൾപ്പെടുത്തിയുള്ള നേച്ചർ പാർക്കിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന കൂടുതൽ പദ്ധതികൾ ഏപ്രിൽ 2018 ഓടു കൂടി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ 10 മുതൽ 100 പേരടങ്ങുന്ന സന്ദർശക സംഘങ്ങൾക്ക് തുറന്നു കൊടുത്തിട്ടുള്ള അഡ്വഞ്ചർ റോക്ക് ഹില്ലിലെത്താൻ ഒരാൾക്ക് 3500 രൂപയാണ് ഫീസ്. 65 ഏക്കർ പരന്നുകിടക്കുന്ന സ്ഥലത്ത് പരന്ന് കിടക്കുന്ന പ്രദേശത്ത് ക്യാമ്പിങ്, മല കയറ്റം, ട്രക്കിങ്ങ്, 6 ഡി തീയേറ്റർ, വെർച്വൽ റിയാലിറ്റി മ്യൂസിയം, സിദ്ധ–ആയുർവേദ ഗുഹാ റിസോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ആകർഷകങ്ങളായ 15 ഓളം സാഹസിക പ്രവർത്തങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ ടൂർ പാക്കേജിലുണ്ട്. പെയിൻറ് ബോൾ, അമ്പെയ്ത്ത്, ലേസർ ടാഗ്, റൈഫിൾ ഷൂട്ടിംഗ്,റോക്ക് ക്ലൈമ്പിങ്, റപ്പെല്ലിങ് തുടങ്ങി 20ഓളം വ്യത്യസ്ത വിനോദങ്ങളിൽ ഏർപ്പെടാനുള്ള പ്രത്യേക അഡ്വഞ്ചർ സോൺ സെൻററിലെ മറ്റൊരു പ്രത്യേകയാണ്.

പത്തു വർഷത്തോളമുള്ള നിരന്തരമായ ശ്രമത്തിന്റെ ഫലമാണ് ജടായു എർത്ത് സെന്‍റർ. മനുഷ്യരോടൊപ്പം മറ്റ് ജീവജാലങ്ങളും പരസ്പര സഹവർത്തിത്വത്തോടെ കഴിഞ്ഞ പുരാതനമായ ഒരു കാലഘട്ടത്തെയാണ് ജഡായു പ്രതീകവത്ക്കരിക്കുന്നത്, ജടായു എർത്ത് സെന്‍ററിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറും കൺസെപ്റ്റ് ഡിസൈനറുമായ രാജീവ് അഞ്ചൽ സെൻ്ററിനെ പറ്റി വിശദീകരിച്ചു.
ലോകമെങ്ങുമുള്ള സാഹസിക ടൂറിസത്തിൽ തൽപ്പരരായ വിനോദ സഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കാൻ നിരന്തരമായി പരിശ്രമിച്ചു പോരുകയാണ് കേരള ടൂറിസം വകുപ്പ്. ടൂറിസം മേഖലയുടെ വളർച്ചയെ പരമാവധി ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ ടൂറിസം വകുപ്പ് തുടർന്നും ഏറ്റെടുത്തു നടത്തും, കേരള ടൂറിസത്തിെൻ്റ പ്രവർത്തന പദ്ധതികളെ പറ്റി സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ വിശദമാക്കി. സഞ്ചാരികളുടെ മാറിമറിയുന്ന അഭിരുചികളെയും മുൻഗണനകളെയും കണക്കിലെടുത്ത് കേരളത്തിലുടനീളം അഡ്വെൻഞ്ചർ ടൂറിസത്തെ േപ്രാത്സാഹിപ്പിക്കുവാനും സംസ്ഥാനത്തെ സാഹസികതയുടെ നാട് എന്ന നിലയിലേയ്ക്ക് ഉയർത്തുവാനുമാണ് കേരള ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ബി.ഒ.ടി മാതൃകയിൽ പൊതു സ്വകാര്യ സംരംഭമായാണ് സെൻ്റർ നിർമ്മിച്ചിട്ടുള്ളത്. പുരാണങ്ങളിൽ പറയുന്ന ജടായു എന്ന ഐതിഹാസിക പക്ഷിയെയാണ് പ്രമുഖ ചലച്ചിത്ര സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചൽ ശിൽപ്പ രൂപത്തിൽ കൊത്തി വച്ചിട്ടുള്ളത്. സാഹസികത താല്പര്യമുള്ള സഞ്ചാരികൾ മുതൽ കുടുംബങ്ങൾക്കു വരെ, യുവജനങ്ങൾക്കും ദമ്പതികൾക്കും എന്നുവേണ്ട വിശാലമായ ജനവിഭാഗത്തെ വളരെയേറെ ആകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി ഇത് മാറും.

പ്രകൃതിസൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള അതിമനോഹരമായ ഈ സ്ഥലത്ത് സമയം ചിലവഴിക്കുന്നത് വഴി സഞ്ചാരികൾക്ക് പുത്തനുണർവും നവോന്മേഷവും കൈവരും. രണ്ട് വിഭാഗങ്ങളിലായി ഈ സെൻററിനെ വേർതിരിച്ചിട്ടുണ്ട്. ആദ്യത്തെ വിഭാഗം പൂർണ്ണമായും മലകയറ്റത്തിനും മറ്റുമുള്ള സൗകര്യമൊരുക്കുമ്പോൾ രണ്ടാമത്തെ വിഭാഗം ബർമ്മ ബ്രിഡ്ജ് േക്രാസ്സിങ്, വാലി ക്രോസിന്, പെയിൻ്റ് ബോൾ തുടങ്ങിയ പ്രവർത്തങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു, കേരളീയർ ഏറെക്കാലമായി കാത്തിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ച് കേരളം ടൂറിസം ഡയറക്ടറും കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്റ്ററുമായ ബാലകിരൺ പറയുന്നു.
200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശിൽപ്പം ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തന യോഗ്യമായ ശിൽപ്പമെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക http://www.jatayuearthscenter.com/
