രണ്ടു തവണ ശരീരത്തില്‍ കാര്‍ കയറിയിറങ്ങിയ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം. ചൈനയിലെ തിരക്കുള്ള ഹൈവേയിൽ കഴിഞ്ഞ മാസം നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്ന യുവതിയെ വെളുത്ത കാര്‍ ഇടിച്ചിടുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നിലത്തുവീണ യുവതിയുടെ മേൽ കാറിന്റെ മുൻചക്രം കയറിയിറങ്ങുന്നതും കാണാം. പെട്ടെന്നു തന്നെ വാഹനം നിർത്തിയ ഡ്രൈവര്‍ ഓടിയിറങ്ങുന്നതും ഓടിക്കൂടിയ ആളുകളും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി യുവതിയെ എടുത്തു.
എന്നാൽ ഇതിനിടെയായിരുന്നു ഞെട്ടിപ്പിക്കുന്ന അടുത്തസംഭവം. പെട്ടെന്ന് വീണ്ടും സ്റ്റാർട്ടായ കാർ പിന്നെയും യുവതിയുടെ ദേഹത്ത് കയറി. കാറിനകത്തുണ്ടായിരുന്നു കുട്ടി അറിയാതെ കാർ സ്റ്റാർട്ട് ചെയ്തതായിരുന്നു കാരണം. പിന്നീട് എന്തുസംഭവിച്ചുവെന്നത് വീഡിയോയില്‍ വ്യക്തമാല്ല. എന്നാല്‍ ചെറിയ പരിക്കുകളോടെ യുവതി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

